മലയാള സിനിമയുടെ ആക്ഷൻ രാജാവ് ആണ് ബാബു ആന്റണി. മലയാള സിനിമയുടെ തൊണ്ണൂറുകളിൽ തന്റെ ആക്ഷൻ ചിത്രങ്ങളിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടൻ ആണ് ബാബു ആന്റണി. നായകനായും വില്ലനായും സഹ നടനായും തൊണ്ണൂറുകളിൽ മലയാള സിനിമയുടെ ആക്ഷൻ രൂപങ്ങൾക്ക് പുതു നിറം നൽകിയ നായകൻ ആയിരുന്നു ബാബു ആന്റണി. വർഷങ്ങൾക്ക് ശേഷം തന്റെ ആക്ഷൻ രാജാവിന്റെ സിംഹാസനം അരക്കിട്ട് ഉറപ്പിക്കാൻ വീണ്ടും എത്തുകയാണ് ബാബു ആന്റണി. ധമാക്ക എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വമ്പൻ സ്വീകരണം ആണ് ഫസ്റ്റ് ലൂക്കിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മുടി നീട്ടി വളർത്തിയ ലുക്കിൽ ആണ് ബാബു ആന്റണി ചിത്രത്തിൽ എത്തുന്നത് എന്ന് പോസ്റ്ററിൽ നിന്ന് വ്യക്തം. ഇതല്ലാതെ വേറെ ലുക്ക്‌ ചിത്രത്തിൽ ഉണ്ടാകാൻ ഉള്ള സാധ്യതയും തള്ളി കളയാൻ ആകില്ല. ഒരു മാസ്സ് ആക്ഷൻ ചിത്രമായി ഒരുക്കുന്ന സിനിമയുടെ രചന അന്തരിച്ച ഡെന്നിസ് ജോസഫ് ആണ്. അദ്ദേഹം രചിച്ച അവസാന ചിത്രം ആണ് പവർ സ്റ്റാർ.

പവർ സ്റ്റാറിൽ മോഹൻലാലിനെയും രക്ഷിത് ഷെട്ടിയെയും അഥിതി വേഷത്തിൽ കൊണ്ടുവരാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നും എന്നാൽ ബഡ്ജറ്റ് പരിമിതികൾ മൂലം എല്ലാം വേണ്ടെന്ന് വെക്കേണ്ടി വന്നെന്നും ഒമർ ലുലു പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിൽ ഇട്ട പോസ്റ്റിൽ ആണ് ഒമർ ഇത് വ്യക്തമാക്കിയത്. ഒമറിന്റെ പോസ്റ്റ്‌ ഇങ്ങനെ, “കേരളത്തിലും കർണ്ണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥ ആയത് കൊണ്ട് പവർസ്റ്റാർ മലയാളം കന്നട Bilingual മൂവി ആയിട്ടാണ് പ്ളാൻ ചെയ്തത്.
KGF മ്യൂസിക്‌ director രവി ബാസൂർ പിന്നെ ഫൈറ്റിന് പീറ്റർ ഹെയൻ,രാമ ലക്ഷമൺ എന്നിവരും.
ലാലേട്ടന്റെയും രക്ഷിത്ത് ഷെട്ടിയുടെയും ഒരു ഗസ്റ്റ് റോൾ അങ്ങനെ കുറെ ആഗ്രഹങ്ങൾ പവർസ്റ്റാറിൽ ഉണ്ടായിരുന്നു.
പക്ഷേ ബഡ്ജറ്റ് കൂടിയത് കൊണ്ട് ബിസ്സിനസ്‌ ആവില്ല എന്ന് പറഞ്ഞ് മലയാളത്തിലെ ഒട്ടു മിക്ക പ്രൊഡ്യൂസേഴ്സും പവർസ്റ്റാറിനെ കൈ ഒഴിഞ്ഞു,ഇനി മലയാളത്തിൽ മിനിമം ബഡ്ജറ്റിൽ ബാബു ചേട്ടനെ വെച്ച് മാക്സിമം മാസ്സ് അതാണ് പവർസ്റ്റാർ “.

സിനിമയുടെ ആദ്യ ടീസർ ജൂലൈ 8 ന് പുറത്ത് ഇറങ്ങും എന്നും ഒമർ ലുലു അറിയിച്ചിട്ടുണ്ട്. ചിത്രത്തിൽ ഒരു സ്ത്രീ കഥാപാത്രം പോലും ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. ബാബു ആന്റണിയെ കൂടാതെ അബു സലിം, റിയാസ് ഖാൻ, ബാബു രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മംഗലാപുരവും, കാസർഗോഡും കൊച്ചിയും ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Leave a Reply

Your email address will not be published.

You May Also Like

ദളപതി വിജയ് തന്റെ റോൾ മോഡൽ, ലെജൻഡ് ശരവണൻ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. നെഗറ്റീവ്…

സുഹൃത്തിനെ ചുമലിലേറ്റി പൂരം കാണിച്ച് വൈറലായ സുധീപ് ഇതാ തൃശൂർ എൽത്തുരുത്ത് കാര്യാട്ടുകരയിലെ വീട്ടിലുണ്ട്

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് സുഹൃത്തിന്റെ ചുമലിലേറി…

കെ ജി എഫിന് ശേഷം ശ്രീനിധി ഇനി എത്തുന്നത് മലയാളിയായി, വമ്പൻ പ്രതീക്ഷകളുമായി ആരാധകർ

കെ ജി എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ പ്രേക്ഷക പ്രീതി നേടിയെടുത്ത നടിയാണ് ശ്രീനിധി…

തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ ജോണി വാക്കർ രണ്ടാം ഭാഗവുമായി മെഗാസ്റ്റാർ എത്തുന്നു, വെളിപ്പെടുത്തി ജയരാജ്‌

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ്…