ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് വിക്രം. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, കാളിദാസ് ജയറാം, നരെയ്ൻ, അർജുൻ ദാസ്, ശിവാനി നാരായണൻ, ഗായത്രി ശങ്കർ, ഹരീഷ് ഉത്തമൻ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയ ഒട്ടേറെ താരങ്ങൾ അഭിനയിച്ചിട്ടുള്ള ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഥിതി വേഷത്തിലും എത്തിയിട്ടുണ്ട്. അനിരുധ് രവിചന്ദ്രർ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് ഗിരീഷ് ഗംഗാദരൻ ആണ്. കമൽ ഹാസനും ഉദയനിധി സ്റ്റാലിനും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

ലോകേഷിന്റെ തന്നെ സിനിമയായ കൈതിയുടെ കഥാപശ്ചാത്തലം തന്നെയാണ് വിക്രത്തിനും. മയക്കുമരുന്ന് മാഫിയയുടെ കോടികൾ വില വരുന്ന മയക്കുമരുന്നുകൾ പോലീസ് സീസ് ചെയ്യുന്നു. ഇതിനെ തുടർന്ന് മയക്കുമരുന്ന് വേട്ട നടത്തിയ ഉദ്യോഗസ്ഥൻ അടക്കം കുറെ ആളുകൾ കൊല്ലപ്പെടുന്നു. ഈ കൊലപാതകങ്ങൾ അന്വേഷിക്കാൻ അമർ എന്ന ഉദ്യോഗസ്ഥൻ എത്തുന്നതും അന്വേഷണം കമൽഹാസൻ അവതരിപ്പിക്കുന്ന കർണ്ണൻ/വിക്രം എന്ന കഥാപാത്രത്തിലേക്ക് എത്തുന്നതും പിന്നീടുള്ള മാഫിയകളുടെയും പോലീസിൽ ചിലരുടെയും വിക്രത്തിന്റെയും ഗാങ്ങിന്റെയും സംഘർഷങ്ങളും അവർ തമ്മിൽ ഉള്ള പോരും ആണ് വിക്രം പറയുന്നത്.

താൻ എഴുതിയ കഥ വളരെ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിക്കാൻ ലോകേഷിന് കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമ കഴിയും തോറും ലോകേഷ് എന്ന സംവിധായകൻ ക്വാളിറ്റി വൈസ് ഒരുപാട് മുന്നേറുന്നുണ്ട്. ഗിരീഷ് ഗംഗാദരന്റെ ഛായഗ്രഹണം ആണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. വളരെ മികച്ച രീതിയിൽ ലോകേഷിന്റെ വിഷൻ ക്യാമറയിൽ പകർത്താൻ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ രാത്രി കാഴ്ചകൾ ഒക്കെ വളരെ മനോഹരമായാണ് ഗിരീഷ് ഒപ്പി എടുത്തിട്ടുള്ളത്. എപ്പോഴത്തെയും പോലെ അനിരുദിന്റെ സംഗീതം മികച്ചു നിന്നപ്പോൾ മൂന്ന് മണിക്കൂർ അടുത്ത് ദൈർഘ്യം ഉള്ള ചിത്രം പ്രേക്ഷകർക്ക് യാതൊരു വിധ മടുപ്പും തോന്നാത്ത രീതിയിൽ എഡിറ്റ്‌ ചെയ്ത ഫിലോമിൻ രാജും പ്രശംസ അർഹിക്കുന്നു.

ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് ഇതിലെ അഭിനേതാക്കളുടെ പ്രകടനം ആണ്. ചിത്രത്തിൽ അഭിനയിച്ചവർ എല്ലാവരും തങ്ങളുടെ റോളുകൾ വളരെ ഭംഗിയാക്കി. എടുത്ത് പറയേണ്ട പ്രകടനങ്ങൾ കമൽ ഹാസൻ, ഫഹദ് ഫാസിൽ എന്നിവരുടെ ആണ്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് സേതുപതി, ഗായത്രി ശങ്കർ, ചെമ്പൻ വിനോദ്, കാളിദാസ് എന്നിങ്ങനെ ആകെ കുറച്ച് നേരം മാത്രം സ്‌ക്രീനിൽ ഉണ്ടായിരുന്ന സൂര്യ പോലും കിട്ടിയ റോൾ വളരെ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ഒരു ആക്ഷൻ ത്രില്ലെർ ആയി ഒരുക്കിയിരിക്കുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും തിയേറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ആണ് ലോകേഷ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ടെക്നിക്കൽ അസ്പെക്ടുകൾ കൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും തിയേറ്റർ കാഴ്ചയിൽ തീർച്ചയായും പരിഗണിക്കാവുന്ന ഒരു ചിത്രം ആണ് വിക്രം.

വിക്രം സിനിമ ഒരു മസാല മൂവി ആണ്. പ്രതീക്ഷിച്ച ലെവൽ വന്നില്ല എന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ലാലേട്ടൻ ആറാടുകയാണ് എന്ന ഡയലോഗ് വഴി പ്രശസ്തനായ സന്തോഷ്‌ വർക്കി. സന്തോഷ്‌ പറയുന്നത് ഇങ്ങനെ, “ഇതൊരു മസാല മൂവിയാണ്. ആറാട്ട് ഞാൻ പറഞ്ഞില്ലേ? മസാല മൂവി ആണെന്ന്, ആ രീതിക്ക് ഇത് കൊഴപ്പമില്ല. കൊഴപ്പം പറഞ്ഞാൽ ഇവര് മൂന്ന് പേരും മികച്ച നടൻമാർ ആണ്. ഈ സിനിമക്ക് വേണ്ടത് സ്റ്റാർഡം ആണ്. കാരണം ഇത് മസാല മൂവി ആണ്. അതുകൊണ്ട് കാസ്റ്റിംഗിൽ പ്രോബ്ലം വന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ട്. കമൽ ഹാസന് കുറച്ച് പ്രായം തോന്നിക്കുന്നുണ്ട്. ഡാൻസിൽ ആദ്യത്തേത് ശെരിയായില്ല. മൂന്ന് പേരും മികച്ച നടൻമാർ ആണ്. പക്ഷെ ഈ സിനിമക്ക് വേണ്ടത് സ്റ്റാർഡം ആണ്. അതാണ് പ്രശ്നം വന്നത്. കാരണം ഇവർ മൂന്ന് പേർക്കും സ്റ്റാർഡം ഇല്ല. ഇവർ മൂന്ന് പേരും മികച്ച നടൻമാർ ആണ്. ഇവിടെ ഇന്ന് വേണ്ടത് ഒരു രജനികാന്ത് സ്റ്റൈൽ, ആ സ്റ്റൈൽ ആക്ടിങ് ആണ് വേണ്ടത്. അതിന് പറ്റിയ ആൾക്കാർ അല്ല ഇവർ. ഞാൻ ആറാട്ടിനെ കുറിച്ച് പറഞ്ഞ പോലെ ആ ജോണറിൽ നല്ല മൂവിയാണ്. മാസ്സ് മൂവി”. സന്തോഷ്‌ പറയുന്നു.

Leave a Reply

Your email address will not be published.

You May Also Like

ട്രോളുകൾ കാരണം സുഹൃത്തുക്കളുടെ ഇടയിൽ പോലും ഞാൻ ഒറ്റപ്പെടുന്നു, മനസ്സ് തുറന്ന് ഗായത്രി സുരേഷ്

മലയാള സിനിമയിലെ യുവ നായികമാരിൽ ഏറെ ശ്രദ്ധേയയായ നടിയാണ് ഗായത്രി സുരേഷ്. ജമുനാപ്യാരി എന്ന കുഞ്ചാക്കോ…

കുതിരപ്പുറത്തേറി ആദിത്യ കാരികാലനായി വിക്രം; പൊന്നിയിൻ സെൽവന്റെ ഫസ്റ്റ് ലുക്ക് വൈറലാകുന്നു

പ്രമുഖ സംവിധായകൻ മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ചിത്രം ഒരു പരമ്പരയായി ഒരുങ്ങുന്നുവെന്നും ആദ്യ ഭാഗം ഉടൻ…

ഒടിയന് സ്റ്റേറ്റ് അവാർഡ് കിട്ടിയില്ലെങ്കിൽ ഈ പണി നിർത്തുമെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു, വെളിപ്പെടുത്തി മനോജ്‌

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വി എ ശ്രീകുമാർ മേനോൻ മലയാളത്തിന്റെ…

നീണ്ട ഇടവേളയ്ക്കു ശേഷം ലാൽജോസും വിദ്യാസാഗറും വീണ്ടും ഒന്നിക്കുന്നു

സൗബിൻ ഷാഹിറും മമ്ത മോഹൻദാസും പ്രധാന വേഷങ്ങളിലെത്തിയ മ്യാവു എന്ന സിനിമയ്ക്ക് ശേഷം ലാൽ ജോസ്…