മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ തനതായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മമ്മുട്ടി. ഇന്നും വൈവിധ്യപൂർണ്ണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.
മലയാള സിനിമ കണ്ട മികച്ച സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ബിഗ് ബി എന്ന ചിത്രത്തിലൂടെ ആയിരുന്നു അമൽ നീരദിന്റെ സംവിധായകൻ ആയിട്ടുള്ള അരങ്ങേറ്റം. അതിന് മുൻപ് ബ്ലാക്ക് എന്ന മലയാള ചിത്രത്തിനും വേറെ മൂന്ന് ഹിന്ദി ചിത്രങ്ങൾക്കും വേണ്ടി അമൽ നീരദ് ക്യാമറ വിഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. ബിഗ് ബിക്ക് ശേഷം സാഗർ എലിയാസ് ജാക്കി, അൻവർ, ടൂർണമെന്റ്, ബാച്ലർ പാർട്ടി, 5 സുന്ദരികൾ, ഇയ്യോബിന്റെ പുസ്തകം, കോമറേഡ് ഇൻ അമേരിക്ക, വരത്തൻ, ട്രാൻസ്, ഭീഷമപർവ്വം എന്നീ ചിത്രങ്ങൾ അമൽ നീരദ് സംവിധാനം ചെയ്തിട്ടുണ്ട്.
മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി ഒരുക്കിയ ബിഗ് ബിയുടെ രണ്ടാം ഭാഗം ആയ ബിലാൽ 2017 ൽ അമൽ നീരദ് പ്രഖ്യാപിച്ചിരുന്നു. ആ ചിത്രത്തിന് ആയുള്ള കത്തിരിപ്പിൽ ആണ് മമ്മൂട്ടി ആരാധകരും മലയാള സിനിമ പ്രേക്ഷകരും. ഇതുവരെ ചിത്രീകരണം പോലും തുടങ്ങാത്ത ചിത്രത്തിന് വൻ ഹൈപ്പ് ആണ് ഇപ്പോൾ ഉള്ളത്. ഹൈപ്പിന് അനുസരിച്ചു ഒരു റിപ്പോർട്ട് ചിത്രത്തിന് ലഭിച്ചാൽ മലയാളത്തിലെ സർവ്വകാല ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തന്നെ ബിലാൽ തകർക്കും എന്ന് ഉറപ്പ്. ചിത്രത്തിന്റെ ചിത്രീകരണം എപ്പോൾ തുടങ്ങും എന്നതിനെക്കുറിച്ച് യാതൊരു വിധ അപ്ഡേറ്റും അണിയറ പ്രവർത്തകരിൽ നിന്നും ഉണ്ടായിട്ടില്ല.