മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.
മോഹൻലാലിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയം ആയിരുന്നു. വമ്പൻ ഹൈപ്പിൽ വന്ന ബിഗ് ബ്രദർ, മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ മുതൽ മുടക്കിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം, മാസ്സ് ആക്ഷൻ എന്റർടൈൻമെന്റ് ആയി വന്ന നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നീ ചിത്രങ്ങൾ തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു. അതേസമയം ഈ കാലയളവിൽ ഡയറക്റ്റ് ഒ ടി ടി റിലീസ് ആയെത്തിയ മോഹൻലാൽ ചിത്രങ്ങൾക്ക് എല്ലാം തന്നെ ഭേദപ്പെട്ട പ്രതികരണങ്ങൾ ആണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അതിൽ ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം രണ്ടിന് മികച്ച പ്രതികരണം ആണ് ആഗോള തലത്തിൽ ദേശ ഭേദമന്യേ പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മറ്റ് രണ്ട് ചിത്രങ്ങൾ ആയ ബ്രോ ഡാഡി, 12ത് മാൻ എന്നീ ചിത്രങ്ങളും ഈ കാലയളവിൽ തിയേറ്ററിൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങളെക്കാൾ ഭേദപ്പെട്ടവയായിരുന്നു.
എന്നാൽ ഇനി മോഹൻലാലിന്റേതായി തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഇരിക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ പ്രതീക്ഷ നൽകുന്ന സിനിമകൾ ആണ്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ബറോസ് ആണ് അതിൽ ഒന്ന്. 3ഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആഗോള വിതരണം ഡിസ്നി ആണ് എന്ന് തരത്തിൽ സ്ഥിതീകരിക്കാത്ത വിവരം ഉണ്ട്. ഇത് കൂടാതെ മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ദൃശ്യത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പ്രഖ്യാപിച്ചു പകുതി ചിത്രീകരണം പൂർത്തിയാക്കിയ റാം എന്നിവയാണ് പ്രതീക്ഷ നൽകുന്ന മറ്റ് ചിത്രങ്ങൾ. വേറെ ടിനു പാപ്പച്ചൻ, ഡിജോ ജോസ് ആന്റണി, മേജർ രവി എന്നിവരുടെ ചിത്രങ്ങൾക്കും മോഹൻലാൽ ഡേറ്റുകൾ നൽകിയിട്ടുണ്ട് എന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ബോക്സോഫീസിൽ വമ്പൻ വിജയം നേടാൻ കെൽപ്പുള്ളവയാണ്. തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രങ്ങൾ തിയേറ്ററുകളിൽ ആഘോഷമാക്കുവാൻ കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.