മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്. എന്നാൽ ഇപ്പോൾ ലോക സിനിമ കണ്ട കംപ്ലീറ്റ് ആക്ടർ മോഹൻലാൽ അല്ലെന്നും അത് മറ്റൊരു താരം ആണെന്നും ഉള്ള കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ സംസാര വിഷയം ആയിരിക്കുന്നത്.

കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “ടോം ഹാങ്ക്‌സിനെ മോഹന്‍ലാലുമായി ചിലര്‍ വളരെ കാര്യമായി Compare ചെയ്യുന്നത് കണ്ടു. അതിനെ ഭൂലോക മണ്ടത്തരം എന്ന് പറയാതെ വേറെ എന്തു പറയാനാണ്? ‘ലോകസിനിമയിലെ ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ പറ്റുന്ന നടനാണ് ടോം ഹാങ്ക്‌സ് എന്ന് ഞാന്‍ ഒരിക്കല്‍ ഇവിടെ ഇട്ട ഒരു കുറിപ്പില്‍ കുറിച്ചിരുന്നു. അതിനര്‍ത്ഥം ഇവിടുത്തെ മോഹന്‍ലാലിനെ പോലെ ആണ് അവിടെ ടോം ഹാങ്ക്‌സ് എന്നല്ല. ഇവര്‍ രണ്ടുപേരും ലോകോത്തര നിലവാരമുള്ള നടന്മാരാണ് എന്നതില്‍ സംശയമില്ല എങ്കിലും ഇവര്‍ രണ്ടുപേരും തമ്മില്‍ പറഞ്ഞാല്‍ തീരാത്തത്ര ഒരുപാട് ഒരുപാട് ഒരുപാട് അന്തരമുണ്ട്. ടോം ഹാങ്ക്‌സിന്റെ മുപ്പതോളം സിനിമകളും മോഹന്‍ലാലിന്റെ നൂറിലധികം സിനിമകളും കണ്ട പശ്ചാത്തലത്തില്‍ എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളതാണത്. അത് ചിലപ്പോള്‍ ശരിയാകാം അല്ലെങ്കില്‍ ചിലരുടെ കാഴ്ചപ്പാടില്‍ തെറ്റും ആവാം. എങ്കിലും ഞാന്‍ എന്റെ വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തട്ടെ.

ടോം ഹാങ്ക്‌സ് തന്റെ കരിയറില്‍ ഉടനീളം വ്യത്യസ്ത കഥാപാത്രങ്ങളുമായി വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ്. അദ്ദേഹം ഒരു സൈക്കോ ടെറര്‍ വില്ലന്‍ ഒന്നും ഇതുവരെ ആയിട്ടില്ലെങ്കിലും, Cloud Atlas എന്ന ഒറ്റ സിനിമയില്‍ വില്ലനിസം കാണിക്കുന്ന വിവിധ കഥാപാത്രങ്ങള്‍ അടക്കം ആറോളം കഥാപാത്രങ്ങള്‍ ടോം ഹാങ്ക്‌സ് ചെയ്തിട്ടുണ്ട്. പറഞ്ഞുവന്നത് ഒരുപാട് വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം കരിയറില്‍ ഇതുവരെ ചെയ്തിട്ടുണ്ട്. കരിയറിലെ ആദ്യ കാലങ്ങളില്‍ ടോം ഹാങ്ക്‌സ് കോമഡി ക്യാരക്ടര്‍ വേഷങ്ങളിലൂടെയും (Big, Turner & The Hooch, The Money Pit), റൊമാന്റിക് കഥാപാത്രങ്ങളിലൂടെയും (Splash, Sleepless in Seattle, You Have Got Mail) ശ്രദ്ധേയനായ നടനായിരുന്നു. ആദ്യകാലങ്ങളില്‍ മോഹന്‍ലാല്‍ എന്ന നടനും ഏതാണ്ട് അതുപോലെയൊക്കെ തന്നെയായിരുന്നു. പക്ഷെ ടോം ഹാങ്ക്‌സ് അതിനുശേഷം തന്റെ കോമഡി ട്രാക്ക് അപ്പാടെ മാറ്റി Philadelphia, Forrest Gump, The GreenMile, Cast Away പോലുള്ള കാലിബര്‍ തിരിച്ചറിഞ്ഞുള്ള പ്രകടനങ്ങളുംയഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കിയുള്ള Biopic-ന് സമാനമായ സിനിമകളിലും അഭിനയിച്ചു ലോകോത്തര നടനായി മാറി.

Saving Private Ryan, Apollo 13, Captain Phillips, Sully, Saving Mr Banks, Bridge Of Spies തുടങ്ങിയ ചിത്രങ്ങളെല്ലാം യഥാര്‍ത്ഥ ജീവിത കഥ ആസ്പദമാക്കി വന്ന ചലച്ചിത്രങ്ങളാണ്. 2019-ല്‍ ടോം ഹാങ്ക്‌സിന് ഓസ്‌കാര്‍ നോമിനേഷന്‍ വരെ ലഭിച്ച The Beautiful Day In The Neighborhood എന്ന സിനിമയില്‍ Fred Rogers എന്ന ജീവിച്ചിരുന്ന അതുല്യനായ ഹോളിവുഡ് ടെലിവിഷന്‍ അവതാരകന്റെ വേഷമാണ് ടോം ഹാങ്ക്‌സ് അവതരിപ്പിച്ചത്. ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ആ കഥാപാത്രമായി മാറാനുള്ള അസാധ്യമികവ് ടോം ഹാങ്ക്‌സ് പുലര്‍ത്താറുണ്ട്. ജീവിച്ചിരിക്കുന്നതോ മരിച്ചവരോ ആയ യഥാര്‍ത്ഥ ജീവിത കഥാപാത്രങ്ങളായി വന്നപ്പോഴൊക്കെ Natural Acting-നോടൊപ്പം Method Acting-ഉം ടോം ഹാങ്ക്‌സ് ചെയ്യുന്നതായി കാണാം. ടോം ഹാങ്ക്‌സിന് ഡബ്ബിങ്ങില്‍ ഉള്ള മികവ് എടുത്ത് പറയേണ്ടതാണ്. Toy Story Series, The Polar Express തുടങ്ങിയ കാര്‍ട്ടൂണ്‍ – ആനിമേഷന്‍ ചലച്ചിത്രങ്ങളില്‍ തന്റെ ശബ്ദ സാന്നിധ്യം കൊണ്ടു മാത്രം ആരാധകരെ സൃഷ്ടിച്ച ഒരു പ്രതിഭാസമാണ് ടോം ഹാങ്ക്‌സ്. ഒരേസമയം നിഷ്‌കളങ്കമായ കുട്ടികളുടെ ശബ്ദവും പക്വതയാര്‍ന്ന പുരുഷന്റെ ശബ്ദവും വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് വ്യത്യസ്ത സ്ലാങ്ങുകളില്‍ / ടോണുകളില്‍ ടോം ഹാങ്ക്‌സിന് നല്‍കാന്‍ കഴിയും എന്നതാണ് മറ്റൊരു പ്രധാന സവിശേഷതയായി തോന്നിയിട്ടുള്ളത്.

ഇതെല്ലാം പരാമര്‍ശിച്ചത് ഇപ്പറഞ്ഞ കാര്യങ്ങളിലെല്ലാം മോഹന്‍ലാല്‍ എന്ന നടന്‍ അല്പം പിറകിലാണ്. ഒരുപക്ഷേ ‘മോഹന്‍ലാലിനെ പോലെ ഒരു മരം ചുറ്റി പ്രണയ നായകനായോ അതിഭീകരമായ ഫൈറ്റ് സീക്വന്‍സുകളിലോ so called മാസ്സ് മസാല രംഗങ്ങളിലോ ഡാന്‍സ്, കഥകളി – സംഗീത വേഷങ്ങളിലോ ഒന്നും ടോം ഹാങ്ക്‌സ് ശോഭിച്ചേക്കില്ല’ എന്നുള്ളതും സത്യമാണ്. എന്നിരുന്നാലും ഇവര്‍ രണ്ടുപേരും പരസ്പരം ഒരിക്കലും Compare ചെയ്യാന്‍ പോലും കഴിയാത്തത്ര അന്തരം ഉള്ള രണ്ട് വ്യത്യസ്ത നടന്മാരാണ് എന്നുള്ളതില്‍ തര്‍ക്കമില്ല.
മേല്‍പ്പറഞ്ഞ കാര്യങ്ങളോട് തര്‍ക്കം ഉള്ളവര്‍ / ഞാന്‍ പറഞ്ഞ കാര്യങ്ങളുമായി യോജിക്കാത്തവര്‍ അവരുടെ പോയിന്റുകള്‍ കമന്റ്‌സ് വഴി രേഖപ്പെടുത്താവുന്നതാണ്. വളരെ Healthy ആയ ഒരു സംവാദം വേണമെങ്കില്‍ നമുക്ക് നടത്താം”.

ഏതായാലും ഈ കുറിപ്പ് ഇപ്പോൾ ഏറെ ശ്രെദ്ധ നേടിയിരിക്കുക ആണ്. രണ്ട് ഓസ്കാർ അവാർഡും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡും സ്വന്തമാക്കി ലോക സിനിമയിൽ ഇതിഹാസ സമാനമായ ഒരു യാത്ര തുടരുകയാണ് ടോം ഹാങ്ക്സ്. അതേസമയം ഒരു പിടി മികച്ച ചിത്രങ്ങൾ വഴി തന്നിലെ നടനെ രാകി മിനുക്കുക ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ് അതിന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പുത്തൻ കേസും അന്വേഷണവുമായി അയ്യർ വീണ്ടുമെത്തുന്നു, റിലീസ് തീയതി പുറത്ത്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന…

എന്റെ ജീവിതത്തിന്റെ നല്ലൊരു സമയമാണ് വെറുതെ പോയത്, കമ്മിറ്റഡായിരുന്നു എന്ന് പറയാമായിരുന്നു

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയുടെ തിരക്കഥയിൽ സംവിധാനം…

ഇന്ത്യയിലെ ആദ്യ ടൈം ട്രാവൽ ക്യാമ്പസ് മൂവിയായി ത്രിമൂർത്തി ഒരുങ്ങുന്നു

ഇന്ത്യൻ സിനിമയിലെ ആദ്യ ടൈം ട്രാവൽ ക്യാമ്പസ്‌ മൂവി ഒരുങ്ങുന്നു. മലയാളത്തിൽ ആണ് ഇന്ത്യയിലെ ആദ്യ…

ആരെങ്കിലും ആയി ഞാൻ കമ്മിറ്റ് ചെയ്താൽ ആ ആൾ ആയിരിക്കും പിന്നെ മരിക്കുന്നതുവരെ എന്റെ ജീവിത പങ്കാളി ; സന്തോഷ് വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും…