മലയാള സിനിമയുടെ നേടും തൂണുകളാണ് മമ്മൂക്കയും ലാലേട്ടനും. പതിറ്റാണ്ടുകളായി മലയാള സിനിമയെയും മലയാളി പ്രേക്ഷകരെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന അതുല്യ പ്രതിഭകളാണ് മമ്മൂട്ടിയും മോഹൻലാലും. അതുകൊണ്ടു തന്നെ ഇവരുടെ രണ്ടാളുകളുടെയും സിനിമകൾക്ക് ലഭിക്കുന്ന സ്വീകാര്യത എത്ര നല്ല സിനിമയായാലും ലഭിക്കില്ല. ഇവരുടെ ഫാൻസ്‌ തമ്മിൽ പല രീതിയിലുമുള്ള മത്സരങ്ങളുമുണ്ടെങ്കിലും മമ്മൂക്കയും ലാലേട്ടനും തമ്മിൽ ആ മത്സരങ്ങളൊന്നുമില്ല.

തന്റെ ഒരു കുഞ്ഞനുജനായി തന്നെയാണ് ഇച്ചാക്ക ഇപ്പോഴും തന്നെ കണ്ടിട്ടുള്ളതെന്നും ഒരു ചേട്ടന് നൽകേണ്ട എല്ലാ ബഹുമാനവും ലാൽ തനിക്കു നൽകിയിട്ടുണ്ടെന്ന് മമ്മൂക്കയും മുൻപേ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ഇരുവരുടെയും ചിത്രങ്ങൾ ഇവർ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്തിട്ടുള്ളവയാണ്. ഇപ്പോൾ മമ്മൂക്കയെ കുറിച്ച് മോഹൻലാൽ പറഞ്ഞ പ്രസ്താവനകളാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് .

ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാലേട്ടൻ തന്റെ മമ്മൂക്കയെ കുറിച്ചുള്ള ഈ അഭിപ്രായങ്ങൾ പങ്കു വച്ചത്. ആരാധകന്റെ മമ്മൂക്കയോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനു വളരെ രസകരമായാണ് ലാലേട്ടൻ ഉത്തരം നൽകിയത്. ഇൻഡസ്ട്രയിൽ വളരെ സക്സെസ്ഫുൾ ആയ അല്ലെങ്കിൽ കഴിവ് തെളിയിച്ചിട്ടുള്ള അഭിനേതാവാണ് മമ്മൂട്ടി.

അദ്ദേഹത്തിന്റെ സ്വഭാവത്തോടും അദ്ദേഹം ചെയ്തിട്ടുള്ള വേഷങ്ങളോടും അത്രമേൽ ബഹുമാനവും ആധാരവും തനിക്കുണ്ട്. അദ്ദേഹം ചെയ്ത വേഷങ്ങൾ തനിക്കു കിട്ടണം അല്ലെങ്കിൽ അദ്ദേഹത്തെപോലെയാവണം എന്ന് ചിന്തിക്കുന്നിടത്താണ് അസൂയ തോന്നുന്നത്. തൻ ഒരിക്കലും അദ്ദേഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. മമ്മൂട്ടിയും താനും രണ്ടു വ്യക്തിത്വങ്ങളാണ് അങ്ങനെ കണ്ടു സ്നേഹിച്ചാൽ മാത്രമേ നമ്മൾ തമ്മിലുള്ള ഫ്രണ്ട്ഷിപ് ഇങ്ങനെ തുടരാൻ സാധിക്കുകയുള്ളു എന്നാണ് ഇതിനെക്കുറിച്ച് ലാലേട്ടൻ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സുകുമാരക്കുറുപ്പിൻ്റെ കഥ 100 കോടി ക്ലബ്ബിലേക്കോ ?

നവംബർ 12 വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ഇതിനകം തന്നെ വൻ ബോക്‌സ്…

ഞങ്ങളുടെ സ്റ്റാർ വൈകാതെ സിനിമയിൽ എത്തും എന്ന് ഉറപ്പായിരുന്നു എന്ന് ആരാധകർ

ബിഗ് ബോസ് മലയാളം 4 ൽ നിന്ന് പുറത്താക്കപ്പെട്ട റോബിൻ രാധാകൃഷ്ണൻ തന്റെ ജീവിതത്തിലെ പുതിയ…

കെജിഎഫ് ഒരു ചരിത്രം, പ്രേക്ഷകർക്ക് നന്ദി പറഞ്ഞു യാഷ്

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എല്ലാ സർവ്വ കാല സിനിമാ റെക്കോർഡുകൾ തകർത്ത് വെന്നിക്കൊടി പാറിച് മുന്നേറുകയാണ്…

ഞാൻ ഒരു വലിയ വിജയ് ആരാധകൻ, ഷാരുഖ് ഖാൻ പറയുന്നു

ഒരുപാട് സെലിബ്രിറ്റി ഫാൻസ്‌ ഉള്ള താരമാണ് ദളപതി വിജയ്. ഇന്ത്യക്ക് അകത്തും പുറത്തും ഒരുപാട് സെലിബ്രിറ്റി…