നടൻ വിജയുടെ അഭിനയജീവിതത്തിലെ അറുപത്തിയാറാമത് ചിത്രമായ ദളപതി 66 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂൾ പൂർത്തിയായി. തെലുങ്ക് സംവിധായകനായ വംശി വൈഡിപള്ളിയുടെ സംവിധാനത്തിൽ ഒരേസമയം തെലുങ്കും തമിഴും രണ്ട് ഭാഷകളിലുമായി ചിത്രീകരണം നടക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂൾ പൂർത്തിയായി വിവരം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

വിജയ് യോടൊപ്പം രശ്മിക മന്ദന യും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് കൂടാതെ പതിമൂന്ന് വർഷത്തിന് ശേഷം പ്രഭുദേവയും വിജയും ഒരുമിച്ച് ഒരു ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് എന്ന വാർത്തയും പുറത്തു വന്നിരുന്നു. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. മുൻപ് പോക്കിരി ജില്ല എന്നിങ്ങനെയുള്ള ചിത്രങ്ങളുടെ ഭാഗമായാണ് പ്രഭുദേവയും വിജയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളത്. ഇതിനുശേഷം 13 വർഷങ്ങൾ കഴിഞ്ഞാണ് ഇരുവരും ഒന്നിച്ച് ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത്അ

തുകൊണ്ടുതന്നെ ചിത്രത്തിൽ പ്രഭുദേവയും വിജയ് യോടൊപ്പം ഒരു അതിഥി വേഷത്തിൽ കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ രശ്മിക മന്ദന യെ കൂടാതെ പ്രകാശ് രാജും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. പോക്കിരി ഗില്ലി എന്നിങ്ങനെയുള്ള ചിത്രങ്ങൾക്ക് ശേഷം ഒരുപാട് നാളുകൾ കഴിഞ്ഞാണ് പ്രകാശ് രാജ് യോടൊപ്പം മറ്റൊരു ചിത്രത്തിന് ഭാഗമാകുന്നത് അതുകൊണ്ടുതന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ആണ്.

ദളപതിയുടെ മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു പാട് ആക്ഷൻ രംഗങ്ങളോ നെടുനീളൻ മാസ് ഡയലോഗുകളോ ഇല്ലാതെ തികച്ചും ഒരു ഇമോഷണൽ ഡ്രാമയാണ്ചിത്രമൊരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. 1990 കാലഘട്ടങ്ങളിലെ വിജയ് ചിത്രങ്ങൾ പോലെയുള്ള ഒരു ചിത്രമായിരിക്കും ഇത് എന്നാണ് ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വരുന്നത്

K
Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പാഷൻ കൊണ്ട് ഒരിക്കലും അഭിനയത്തിലേക്ക് വന്ന് ആളല്ല താൻ തുറന്നുപറഞ്ഞ് കനികുസൃതി

അഭിനയം ഒരിക്കലും ഒരു പാഷൻ ആയി സ്വീകരിച്ച ഈ രംഗത്തേക്ക് വന്ന ഒരു ആളല്ല താൻ…

ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹത്തിൽ പങ്കെടുത്ത് ദിലീപ്, ഇരുവരെയും മനസ്സ് നിറഞ്ഞ് അനുഗ്രഹിച്ച് താരം

ഇന്ത്യൻ സിനിമ ലോകം കാത്തിരുന്ന ഒരു വിവാഹം ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടേത്. ഏഴ് വർഷത്തെ…

ഓസ്കാർ അവാർഡ് വരെ നേടാൻ കെല്പുള്ള നടനാണ് വിജയ്, അഭിനയത്തെ പ്രകീർത്തിച്ചു അഭിരാമി രാമന്നാഥൻ.

ഡോക്ടർ എന്ന തമിഴ് ചിത്രത്തിന് ശേഷം സംവിധായകൻ നെൽസൺ പുറത്തിറക്കിയ മറ്റു ചിത്രമാണ് ബീസ്റ്റ് എന്ന…

ആറാട്ട് റിപീറ്റ് വാല്യൂ ഒരുപാട് ഉള്ള ചിത്രം, ഭാവിയിൽ ആളുകൾ ആഘോഷമാക്കും

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…