അടുത്തഇടെ ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ആണ് 12ത് മാൻ. ചിത്രം ഹോട്ട് സ്റ്റാറിൽ ആണ് റിലീസ് ചെയ്തത്. ചിത്രം റിലീസിന് ശേഷം വളരെയധികം നല്ല അഭിപ്രായങ്ങൾ ലഭിച്ചു മുന്നേറുകയാണ്. കാണുന്ന പ്രേക്ഷകന്റെ സമയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പ്രേക്ഷകരെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ പിടിച്ചിരുത്താൻ സാധിക്കുന്ന ഒരു ടിപ്പിക്കൽ ജിത്തുജോസഫ് ത്രില്ലറാണ് 12ത് മാൻ എന്ന ചിത്രം.

ജിത്തു ജോസഫിന്റെ മെമ്മറീസ് എന്ന ചിത്രത്തോട് വളരെയധികം സാദൃശ്യം തോന്നുന്ന ചിത്രമാണ് ഈ ചിത്രം എന്ന് പറഞ്ഞവരും വളരെ കുറവല്ല. ഇപ്പോൾ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായ ഫിദ യെ അവതരിപ്പിച്ചിരിക്കുന്ന ലിയോണ ലിഷോയ് ആയുള്ള അഭിമുഖം ആണ് ശ്രദ്ധയാകർഷിക്കുന്നത് അഭിമുഖത്തിൽ താരം പറയുന്നത് ഇപ്രകാരമാണ്. വളരെ ബോൾഡായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ഒരു കഥാപാത്രമാണ് ഫിദ.

അതുകൊണ്ടുതന്നെ തനിക്ക് ആ കഥാപാത്രത്തിലേക്ക് ചേരുന്നതിന് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല. ജിത്തു ജോസഫ് സർ സംവിധാനം ചെയ്യുന്ന റാം എന്ന മോഹൻലാൽ ചിത്രത്തിലും താൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഒരു ബ്രേക്ക് ലഭിച്ചതിനു ശേഷമാണ് ജിത്തു ജോസഫ് സാർ ചിത്രത്തിലേക്ക് വിളിക്കുന്നത്.

റാം വളരെ സീരിയസ് മൂഡിൽ കഥ പറഞ്ഞുപോകുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പാതിവഴിയിൽ വെച്ച് നിർത്തിയപ്പോഴാണ് ott പ്ലാറ്റ്ഫോമിലേക്ക് ആയി ഒരു ചെറിയ ചിത്രം സംവിധാനം ചെയ്യാമെന്ന് ജിത്തു സാർ തീരുമാനിക്കുന്നത്. അങ്ങനെയാണ് 12 ത് മാനിലേക്കുള്ള കാൾ വന്നത്. സാർ വിളിച്ചു പറഞ്ഞത് ലിയോണ, ram ഇനി ഇപ്പോൾ ഷൂട്ടിംഗ് പുനരാരംഭിക്കുക പ്രയാസമാണ് അതിനു മുൻപ് ഞാൻ ഒരു ചെറിയ ചിത്രം സംവിധാനം ചെയ്യുന്നുണ്ട് ലിയോണ അതിൽ ഒന്ന് അഭിനയിക്കണം രണ്ടു വേഷങ്ങളാണ് എന്റെ മനസ്സിൽ ഉള്ളത് ലിയോണ ഇഷ്ടമുള്ള വേഷം തിരഞ്ഞെടുക്കാം.

എങ്കിലും എന്റെ മനസ്സില് അതിൽ ഫിദ എന്ന കഥാപാത്രമാണ് തനിക്കുവേണ്ടി ഉള്ളത്. കഥ പറഞ്ഞാൽ ശരിയാവില്ല താൻ സ്ക്രിപ്റ്റ് ഒന്ന് വായിക്കണം എന്നാണ് സർ പറഞ്ഞത്. ഒരുപാട് തന്റെ സ്വഭാവത്തോട് യോജിച്ചു നിൽക്കുന്ന കതപാത്രമാണ് ഫിദ. ജീത്തു സാർ എന്നോടു പറഞ്ഞത്, ലിയോണയുടെ ഒരു ചിരിയുണ്ട്, അത് ഈ കഥാപാത്രത്തിന് വേണം എന്നാണ്. ഫിദയുടെ ബേസിക് സ്വഭാവം പറഞ്ഞുതന്നിട്ട് അവളെ എങ്ങനെ അവതരിപ്പിക്കണം എന്നുള്ളതിന്റെ മുഴുവൻ സ്വാതന്ത്ര്യവും ജിത്തു സാർ എനിക്ക് തന്നു. ‘നിന്നിലെവിടെയൊക്കെയോ ഒരു ഫിദയുണ്ട്’ എന്ന് ജീത്തു ജോസഫ് ഇടയ്ക്കിടെ പറയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ലോകത്ത് ഒരു നടനും കിട്ടാത്ത അപൂർവ നേട്ടം സ്വന്തമാക്കി യഷ്

കെജിഎഫ് എന്ന ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾ വഴി ലോകം മുഴുവൻ ആരാധകരെ ഉണ്ടാക്കി എടുത്ത നടൻ…

മലയാള സിനിമ നശിച്ചു, തുറന്നടിച്ച് ഒമർ ലുലു

മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ്…

സുരേഷേട്ടനോപ്പം ഒറ്റക്കൊമ്പനിൽ തിളങ്ങാൻ ഈ തെന്നിന്ത്യൻ താരസുന്ദരിയും ?

പൃഥ്വിരാജ് സുകുമാരൻ നായകനായ ‘കടുവ’ ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നത്തിനു പിന്നാലെ, എല്ലാ കണ്ണുകളും…

വേഷം മാറി സിനിമ കാണാൻ വന്ന് തെന്നിന്ത്യൻ സൂപ്പർ നായിക സായി പല്ലവി, വൈറലായി വീഡിയോ

പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി.…