സഹീദ് അറാഫത്ത് എന്ന സംവിധായകൻ പുതിയ ചിത്രമാണ് തങ്കം എന്ന ചിത്രം ചിത്രത്തിലെ ഷൂട്ടിങ്ങിനു വേണ്ടി തൃശ്ശൂരിൽ ഒത്തുകൂടിയ താരങ്ങളെല്ലാം തന്നെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരങ്ങൾ ഉണ്ടെന്ന് സന്തോഷമാണ് അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ജോലികൾക്കായി തൃശ്ശൂരിലെ ഒരു പ്രമുഖ ഹോട്ടലിൽ ഒത്തു കൂടിയതാണ് താരങ്ങൾ എന്നാൽ ഇന്ന് ഉച്ചയോടു കൂടി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരായ ഒത്തുകൂടിയ എല്ലാവർക്കും തന്നെ പുരസ്കാരം ഉണ്ടെന്നറിഞ്ഞപ്പോൾ താരങ്ങളെല്ലാം സന്തോഷത്തിലായി. തിരക്കഥാകൃത്തായ ശ്യാം പുഷ്കരൻ സംവിധായകനായ വിനീത് ശ്രീനിവാസൻ, ദിലീഷ് പോത്തൻ കൂടാതെ ഉണ്ണിമായ പ്രസാദ് ബിജുമേനോൻ കലാസംവിധായകനായ ഗോകുൽ ദാസ് എന്നിവരാണ് ചിത്രത്തിന് അണിയറ പ്രവർത്തനങ്ങൾക്ക് വേണ്ടി തൃശൂരിലെ ഹോട്ടലിൽ ഒത്തുകൂടിയത്. എന്നാൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ കിട്ടിയപ്പോൾ തന്നെ എല്ലാവരും ഒരുമിച്ച് ഒത്തുകൂടിയത് സന്തോഷം പങ്കു വയ്ക്കുകയാണ് താരങ്ങൾ.

ആർക്കറിയാം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോനെ പേടി മികച്ച നടനുള്ള പുരസ്കാരം എത്തിയിരിക്കുന്നത് ജോജു ജോർജ് നൊപ്പം ആണ് ബിജുമേനോൻ പുരസ്കാരം പങ്കിടുന്നത്. എന്നാൽ മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി വിനീത് ശ്രീനിവാസനും കൂട്ടത്തിൽ തിളങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ജോജി എന്ന ചിത്രത്തിലൂടെ സ്വന്തമാക്കി ദിലീഷ് പോത്തനും കൂടാതെ ആദ്യമായി ഒരുമിച്ച് ഒരു സംസ്കാരം നേടുന്ന താരദമ്പതികളായ ശ്യാം പുഷ്കരനും ഉണ്ണിമായ പ്രസാദും മാറി.

ഇതോടെ ഒരു വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ എല്ലാംതന്നെ സ്വന്തമാക്കിയ അണിയറപ്രവർത്തകരുടെ ചിത്രമെന്ന ഖ്യാതിയും സഹീദ് അറാഫത്തിന്റെ ചിത്രമായ തങ്കം സ്വന്തമാക്കിയിരിക്കുകയാണ്.
മികച്ച ചിത്രം: ആവാസവ്യൂഹം, സംവിധാനം: കൃഷാന്ദ് ആര്.കെ.
മികച്ച സ്വഭാവ നടന്: സുമേഷ് മൂര്‍ (കള)
മികച്ച സംവിധായകന്: ദിലീഷ് പോത്തന് (ജോജി)
മികച്ച നടി : രേവതി (ഭൂതകാലം)
മികച്ച നടന് : ബിജു മേനോന് (ആര്‍ക്കറിയാം), ജോജു ജോര്‍ജ് (നായാട്ട്, മധുരം, ഫ്രീഡം ഫൈറ്റ്)
മികച്ച സ്വഭാവനടി: ഉണ്ണിമായ (ജോജി)
മികച്ച കഥാകൃത്ത്: ഷാഹി കബീര്‍ (നായാട്ട്)
മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരന് (ജോജി)
മികച്ച സംഗീത സംവിധാനം (ഗാനങ്ങള്‍) : ഹിഷാം അബ്ദുള്‍ വഹാബ് (ചിത്രം: ഹൃദയം)
മികച്ച സംഗീത സംവിധായകന് (പശ്ചാത്തല സംഗീതം): ജസ്റ്റിന് വര്‍ഗീസ് (ചിത്രം: ജോജി)
മികച്ച ഗായിക: സിത്താര കൃഷ്ണകുമാര്‍ (ചിത്രം: കാണാ കാണെ)
മികച്ച കലാസംവിധായകന്‍: ഗോകുല്‍ ദാസ് (തുറമുഖം)
മികച്ച ശബ്ദമിശ്രണം: ജസ്റ്റിന് ജോസ് (മിന്നല്‍ മുരളി)
മികച്ച ശബ്ദരൂപകല്പ്പന: രംഗനാഥ് രവി (ചുരുളി)
മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം : റാണി)
മികച്ച ജനപ്രിയ ചിത്രം: ഹൃദയം
മികച്ച നവാഗത സംവിധായകന്: കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട)
മികച്ച വിഎഫ്എക്സ്: ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)
ജിയോ ബേബിഫ്രീഡം ഫൈറ്റ് (പ്രത്യേക ജൂറി പരാമര്‍ശം)
രചനവിഭാഗം: മികച്ച ചലച്ചിത്രഗ്രന്ഥം: ചമയം (പട്ടണം റഷീദ്)
ചലച്ചിത്രഗ്രന്ഥം: നഷ്ടസ്വപ്നങ്ങള്‍ (പ്രത്യേക ജൂറി പരാമര്‍ശം)