ദൃശ്യം എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ചിത്രത്തിനുശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അനൗൺസ് ചെയ്ത ചിത്രമായിരുന്നു റാം. ദൃശ്യം റിലീസ് ചെയ്ത് ഏതാണ്ട് ആറു വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. 2019 ഡിസംബറിൽ അനൗൺസ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 ജനുവരിയിൽ തുടങ്ങി. എറണാകുളം, ധനുഷ്കോടി, ഡൽഹി, എന്നിവിടങ്ങളിലായി ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റ രണ്ടാം ഷെഡ്യൂൾ യുകെയിൽ തുടങ്ങാൻ ഇരിക്കെയായിരുന്നു കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിംഗ് നിർത്തി വയ്ക്കേണ്ടി വരുന്നത്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ യുകെയിൽ ആരംഭിക്കും. ഒരു ഹോളിവുഡ് ആക്ഷൻ ചിത്രം പോലെ ഉള്ള ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ആയിരിക്കും റാം എന്നാണ് ജീത്തു ജോസഫ് പറയുന്നത്. മലയാള സിനിമയിൽ കാണുന്ന തരം ആക്ഷൻ രംഗങ്ങൾ അല്ല ചിത്രത്തിൽ ഉള്ളത്, പുറത്ത് നിന്നുള്ള ഒരുപാട് സ്റ്റണ്ട് മാസ്റ്റർസിനെ കൊണ്ട് വരുന്നുണ്ട് എന്നും ജീത്തു പറയുന്നു. ചിത്രത്തിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് മിഷൻ ഇംപോസിബിൾ സിനിമയുടെ ഡയറക്ടർ ആയിരിക്കുമെന്ന് നടൻ ഇന്ദ്രജിത്ത് നേരത്തെ പറഞ്ഞിരുന്നു. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി തൃഷയാണ്. ഇവരെക്കൂടാതെ സിദ്ധിഖ്, സായികുമാർ, സുരേഷ് ചന്ദ്ര മേനോൻ, ആദിൽ ഹുസൈൻ, ദുർഗ കൃഷ്ണ, അഞ്ജലി നായർ, ലിയോണ ലിഷോയ്, അനന്ദ് മഹാദേവൻ, ജി. സുരേഷ്കുമാർ, ഷോബി തിലകൻ, സന്തോഷ് കീഴാറ്റൂർ, ഹിമ ശങ്കർ, ചന്തുനാഥ് ജി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

അഭിഷേക് ഫിലിംസ്‌, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ രമേശ് പി. പിള്ളെ, സുധൻ എസ്.പിള്ളെ, ഗണേഷ് വി. പിള്ള എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സതീഷ് കുറുപ്പാണ്. വി എസ് വിനായക് എഡിറ്റിങ്ങും വിഷ്ണു ശ്യാം സംഗീതവും കൈകാര്യം ചെയ്യുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ രണ്ടു ചിത്രങ്ങൾ പൂർത്തിയായിരുന്നു. വമ്പൻ വിജയം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം-2, 12th മാൻ എന്നീ ചിത്രങ്ങളാണ് മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പൂർത്തിയായ ചിത്രങ്ങൾ.

ഇതിൽ ദൃശ്യം -2 2020 ഫെബ്രുവരി 19-ഇന് ആമസോൺ പ്രൈം വീഡിയോ വഴി റിലീസ് ആവുകയും ലോകത്താകമാനമുള്ള പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയെടുക്കുകയും ചെയ്തു. 12th മാൻ മെയ്‌ 20 ന് ഹോട്സ്റ്റാർ റിലീസ് ആയി എത്തി. ദൃശ്യം, ദൃശ്യം-2, 12ത് മാൻ എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങുന്ന സിനിമ ആയതുകൊണ്ടുതന്നെ റാമിന് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.

You May Also Like

ഖുറേഷി അബ്രഹാം ആയി ചിരഞ്ജീവി ;ഗോ‍ഡ്ഫാദർ‌ ടീസർ പുറത്ത്; ഒപ്പം സൽമാൻ ഖാനും

തെലുങ്ക് മെഗാ സ്റ്റാര്‍ ചിരഞ്ജീവിയുടെ 67-ാം പിറന്നാള്‍ ദിനമാണ് നാളെ. അതിനോടനുബന്ധിച്ച്‌ ചിരഞ്ജീവി നായകനാവുന്ന പുതിയ…

വയസ്സ് വെറും 25, ആറര കോടിയുടെ ആസ്തി. ഇത് തന്നെ ഞെട്ടിച്ചുകളഞ്ഞു ; മമിത ബൈജു..

വളരെ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മലയാള സിനിമാ പ്രേമികൾക്ക് സുപരിചിതയായ താരമാണ് നമിത ബൈജു. സർവ്വോപരിപാലാക്കാരൻ എന്ന…

റോക്കട്രിയെ പ്രശംസിച്ച് രജനികാന്ത്

അബ്‌ദുൾകാലമിനൊപ്പം ലോകമെമ്പാടും ആദരിക്കപ്പെടേണ്ടിയിരുന്ന വ്യക്തിയായ ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായിരുന്ന നമ്ബി നാരായണന്റെ കഥ പറയുന്ന ചിത്രമാണ്…

മോഹൻലാൽ തന്റെ യൂത്ത് ടൈമിലും, 50 വയസിനു ശേഷവും ഒരു അത്ഭുതം തന്നെയാണ് : കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി മലയാളത്തിന്റെ നടനവിസ്മയം…