മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ ലീക്ക് ആയിരിക്കുകയാണ്. ഹോളിവുഡ് ചിത്രങ്ങളോട് മത്സരിക്കാൻ തക്ക വിധത്തിലാണ് ചിത്രം ഒരുക്കുന്നത് എന്ന് ആ ഫോട്ടോകളിൽ നിന്ന് വ്യക്തം. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിൽ ഒക്കെ ഉപയോഗിച്ച ഗ്രാവിറ്റി ഇല്ല്യൂഷൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. സിനിമയിൽ ബറോസ് എന്ന ഭൂതം ആയാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിൽ രണ്ട് ഗെറ്റപ്പുകളിൽ ആവും മോഹൻലാൽ എത്തുക എന്നാണ് സൂചന. നാണ്ണൂറ് വർഷങ്ങളായി വസ്കോ ഡി ഗാമയുടെ നിധി സൂക്ഷിച്ചു കൊണ്ടിരിക്കുന്ന ഭൂതം ആണ് ബറോസ്. നിധിയുടെ യഥാർത്ഥ അവകാശിയെ തേടിയാണ് അയാൾ കാത്തിരിക്കുന്നത്. അങ്ങനെ വർഷങ്ങൾക്ക് ശേഷം നിധി തേടി ഒരു പെൺകുട്ടി എത്തുന്നത് ആണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന് കരുതപ്പെടുന്നു.

ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ രചന കൈകാര്യം ചെയ്തിരിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവായ ജിജോ പുന്നൂസ് ആണ്. സന്തോഷ് ശിവൻ ആണ് സിനിമട്ടോഗ്രാഫി. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, പാസ് വേഗ തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ. ചിത്രം ഇന്ത്യക്ക് വെളിയിൽ ഡിസ്‌നി ആയിരിക്കും വിതരണത്തിന് എത്തിക്കുന്നത് എന്നും സ്ഥിതീകരിക്കാത്ത വിവരങ്ങൾ ഉണ്ട്.

Leave a Reply

Your email address will not be published.

You May Also Like

സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാണ് മമ്മൂട്ടി ; ഷൈൻ ടോം ചാക്കോ

മലയാളസിനിമയിൽ നിന്ന് മലയാളികൾക്ക് ഒഴിച്ചു മാറ്റി നിർത്താൻ കഴിയാത്ത ഒരു നടനായി ഷൈൻ ടോം ചാക്കോ…

മമ്മൂക്കയുടെ ഡ്യുപ്പായി അഭിനയം നിർത്താനുള്ള കാരണം തുറന്നു പറഞ്ഞു ടിനി ടോം

ഇന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു നടനാണ് ടിനി ടോം. മിമിക്രി കലാക്കാരനായി ടെലിവിഷൻ…

അന്ന് മുതൽക്കേ ഞാൻ നാദിർഷിക്കയോട് പറയുന്നതാണ് ദിലീപേട്ടനെ വിളിച്ചു സിനിമ ചെയ്യാൻ ; ജയസൂര്യയുടെ അനുഭവം പങ്കുവെച്ചു

നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയ്ക്ക് ശേഷം വീണ്ടും നാദിർഷാ ഒരുക്കുന്നതും ജയസൂര്യ അഭിനയിക്കുന്നതുമായ…

വിക്രത്തിൽ നടിപ്പിൻ നായകൻ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ, കയ്യടിച്ചു ആരാധകർ

ഉലകനായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് ജൂൺ മൂന്നിന്…