ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് കങ്കണ. ഒട്ടേറെ തവണ മികച്ച നടിക്കുള്ള നാഷണൽ ഫിലിം അവാർഡ് നേടിയിട്ടുള്ള വ്യക്തി കൂടിയാണ് കങ്കണ. പക്ഷെ കഴിഞ്ഞ കുറെ നാളുകൾ ആയി താരത്തിന്റേതായി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ പരാജയം ആയി മാറുകയാണ് പതിവ്. ഇപ്പോൾ വീണ്ടും പരാജയം താരത്തെ തേടി എത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ റിലീസിന് എത്തിയ താരത്തിന്റെ പുതിയ സിനിമ ആയ ധാക്കഡ് തിയേറ്ററിൽ പരാജയം ആയി മാറിയിരിക്കുകയാണ് ഇപ്പോൾ.

ഈ മാസം ഇരുപതാം തീയതി തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ഇത് വരെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്തത് രണ്ട് കോടി രൂപ മാത്രമാണ്. ചിത്രത്തിന്റെ നിർമ്മാണ ചിലവ് നൂറ് കോടിക്ക് അടുത്ത് ആണ്. കങ്കണയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയം ആണ് ഇത്. റിലീസ് ചെയ്തു ആദ്യ ദിവസം മുതൽ മോശം അഭിപ്രായം ആണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഒപ്പം ഇറങ്ങിയ ഭൂൽ ഭൂലയ്യ രണ്ടാം ഭാഗത്തിന് മികച്ച അഭിപ്രായങ്ങൾ കൂടി വന്നതോടെ ധാക്കഡിന്റെ പതനം പൂർത്തി ആയി.

ധാക്കഡ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ പോലും ആളില്ലാത്ത അവസ്ഥ വന്നതിനെ തുടർന്ന് ഭൂൽ ഭൂലയ്യ പ്രദർശിപ്പിക്കാൻ തുടങ്ങി. കങ്കണയുടെ കരിയറിലെ തുടർച്ചയായ എട്ടാമത്തെ ചിത്രമാണ് ബോക്സ് ഓഫിസിൽ പരാജയപ്പെടുന്നത്. താരത്തിന് എത്രയും വേഗം ഒരു മികച്ച തിരിച്ചു വരവ് അത്യാവശ്യം ആണ് ഇപ്പോൾ. മികച്ച ഒരു ചിത്രവുമായി ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരും.