മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.

മോഹൻലാലിന്റെ കുറെ ഏറെ ചിത്രങ്ങൾ പ്രഖ്യാപിച്ച ശേഷം വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധ നേടിയ ഒരു ചിത്രം ആണ് 2009 ൽ പ്രഖ്യാപിച്ച നായർ സാൻ എന്ന ചിത്രം. ഒരു സംഭവ കഥയെ അടിസ്ഥാനമാക്കി ഉള്ളതായിരുന്നു ഈ ചിത്രം. ജപ്പാൻ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് എന്ന പ്രസ്ഥാനത്തിന് ശക്തി പകർന്ന സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന അയ്യപ്പൻ നായരുടെ കഥയാണ് ചിത്രം പറയാനിരുന്നത്.

ഹോളിവുഡ് താരം ജാക്കി ചാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇരുന്നത് ആയിരുന്നു. അന്ന് മലയാള സിനിമക്ക് ഊഹിക്കാൻ പോലും പറ്റാത്ത ഒരു ബഡ്ജറ്റ് സിനിമക്ക് ആവശ്യമായി വന്നതിനാൽ ചിത്രം പാതി വഴിയിൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആ ചിത്രം ഒരു പക്ഷെ നടന്നിരുന്നുവെങ്കിൽ ഇന്ത്യൻ സിനിമയിലെ ആദ്യ ആയിരം കോടി ചിത്രം ഒരു മോഹൻലാൽ ചിത്രം ആകുമായിരുന്നു. ആ ചിത്രം വഴി മലയാള സിനിമയുടെ മാർക്കറ്റും വലിയ രീതിയിൽ വിപുലമായി തീർനേനെ.