കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം ഒട്ടേറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് രാജീവ് രവി എന്ന സംവിധായകൻ രണ്ട് ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നത്. അതിൽ ആദ്യം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത് കുറ്റവും ശിക്ഷയും എന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്ന ആസിഫ് അലി രാജീവ് രവി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ്. രാജീവ് രവി എന്ന വെർസേറ്റൈൽ സംവിധായകന്റെ കയ്യിലേക്ക് എത്തിയപ്പോൾ വളരെയധികം കോൺഫിഡൻസ് തോന്നിയിരുന്നു

എന്നാൽ പോലീസ് വേഷമാണ് തനിക്ക് എന്നറിഞ്ഞപ്പോൾ ഒരല്പം കോൺഫിഡൻസ് കുറവ് തോന്നി എന്നാണ് ആസിഫലി തന്റെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത്. തിരക്കഥാകൃത്ത് സിബി തോമസ് സാറാണ് ഫോണിലൂടെ വേഷത്തെക്കുറിച്ച് തന്നോട് സംസാരിക്കുന്നത് രാജീവ് രവി സാറിന്റെ വേഷമാണ് എന്ന് അറിഞ്ഞപ്പോൾ ഒരു പാട്, ത്രിൽ തോന്നിയിരുന്നു. എന്നാൽ പോലീസ് വേഷമാണ് തനിക്ക് എന്നറിഞ്ഞപ്പോൾ തനിക്ക് ഒരു അല്പം ആശങ്ക ഉണ്ടായി കാരണം തനിക്ക് പോലീസ് ആകാൻ വേണ്ട ഉയരവും ശരീരവും ഉണ്ടോ എന്നായിരുന്നു സംശയം.

ആ സംശയം ഒക്കെ തീർന്നത് പോലീസ് വേഷത്തിൽ യൂണിഫോം ഒക്കെ ഇട്ട് വന്നു നിന്നപ്പോൾ ആയിരുന്നു. കൂടാതെയും ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത് ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു. എല്ലാവരും മാസ്ക് ഒക്കെ വച്ചാണ് ചിത്രീകരണത്തിന് വന്നിരുന്നത്. താൻ പെട്ടെന്ന് പോലീസ് വേഷം ഒക്കെ ധരിച്ച് സെറ്റിലേക്ക് വന്നു കഴിഞ്ഞപ്പോൾ അടുത്ത് നിന്നിരുന്ന ഒരാൾ പെട്ടെന്ന് തന്നെ പോക്കറ്റിൽ നിന്നും മാസ്ക് എടുത്ത് മുഖത്ത് ധരിച്ച് എപ്പോഴാണ് തനിക്ക് തന്റെ പോലീസ് വേഷത്തെക്കുറിച്ച് തന്നെ ഒരു കോൺഫിഡൻസ് ഒക്കെ വന്നത്.

കേരളത്തിന് പുറത്ത് ഉള്ള ഷൂട്ടിംഗ് എല്ലാം തന്നെ വളരെ പരിതാപകരമാണ് എന്നാൽ ഈ ചിത്രത്തിനുവേണ്ടി ജയ്പൂരിൽ നടന്ന ഷൂട്ടിംഗ് താൻ വളരെയധികം ആസ്വദിച്ചു കാരണം താമസിച്ചിരുന്നത് ജയ്പൂരിലെ ഒരു കൊട്ടാരത്തിലാണ്. ഡൗൺ സമയത്ത് തിരികെ നാട്ടിൽ എത്തിയപ്പോൾ വളരെ അധികം മിസ്സ് ചെയ്തതും ആ കൊട്ടാരം തന്നെയാണ്. ലോക്കഡോൺ എല്ലാം കഴിഞ്ഞ് ഷൂട്ടിംഗ് പുനരാരംഭിച്ചപ്പോൾ തിരിച്ചു കൊട്ടാരത്തിലേക്ക് പോകാനായി വളരെ സന്തോഷം തോന്നിയിരുന്നു.

തന്റെ പുതിയ ചിത്രമായ കുറ്റവും ശിക്ഷയും എന്ന ചിത്രത്തെ കുറിച്ച് ഉള്ള അഭിമുഖത്തിലാണ് ആസിഫ് അലി രാജീവ് രവി എന്ന സംവിധായകൻ വരാനിരിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കു വച്ചത്. കുറ്റവും ശിക്ഷയും എന്ന ചിത്രത്തെ കൂടാതെ രാജീവ് രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന തുറമുഖം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിജയ് ആരാധകർ പാൽ മോഷ്ടിക്കുന്നു എന്ന് പരാതിയുമായി തമിഴ്നാട് മിൽക്ക് ഡീലേഴ്‌സ് എംപ്ലോയീസ് അസോസിയേഷൻ

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ടീസർ

മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഭാഗം 1-ന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം…

വാസന്തി യിൽ നിന്നും വിക്രം ലെ ഏജന്റ് ടീനയിലേക്കുള്ള പരകായപ്രവേശം

വിക്രം എന്ന പുതിയ കമൽഹാസൻ ചിത്രം കണ്ട് ആരും തന്നെ വേലക്കാരിയിൽ നിന്നും ഏജന്റ് ടീന…

വിജയ് ചിത്രത്തിന്റെ ഭാഗമാകാൻ എസ് ജെ സൂര്യയും

ദളപതി വിജയുടെ വരാനിരിക്കുന്ന തമിഴ് ചിത്രമായ വാരിസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന…