പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം അന്യ ഭാഷയിൽ തിരക്കേറിയ നടിയായി മാറിയ സായി പല്ലവിക്ക് പിന്നീട് തന്റെ കരിയറിൽ തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല. ഇന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് സായി പല്ലവി. ഒരു സിനിമ ഒറ്റക്ക് വിജയിപ്പിക്കാൻ ഉള്ള കെൽപ് ഇപ്പോൾ സായി പല്ലവിക്ക് ഉണ്ട്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഇന്ന് ഒഴിച്ച് കൂടാനാവാത്ത ഒരു സ്ഥാനം സായി പല്ലവിക്ക് ഉണ്ട്. പ്രഫഷണൽ ലൈഫിൽ ഒരു ഡോക്ടർ കൂടിയാണ് സായി പല്ലവി. അത് കൂടാതെ വളരെ മികച്ച ഒരു നർത്തകി കൂടിയാണ് താരം.

ഇപ്പോൾ വേഷം മാറി തിയേറ്ററിൽ സിനിമ കാണാൻ എത്തിയ സായി പല്ലവിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. വേഷം മാറി ഒറ്റക്ക് ആണ് താരം സിനിമ കാണാൻ എത്തിയത്. സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകൻ ആയെത്തിയ സർക്കാർ വാരി പട്ട കാണാൻ ആണ് സായി പല്ലവി വേഷം മാറി എത്തിയത്. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ ഉള്ള ഒരു തിയേറ്ററിൽ ആണ് താരം സിനിമ കാണാൻ എത്തിയത്. എന്നാൽ എത്രയൊക്കെ വേഷം മാറി എത്തിയിട്ടും താരത്തെ ആരാധകർ തിരിച്ചറിഞ്ഞു.

തല വഴി ഷാൾ ഇട്ട് മൂടി മാസ്കും വെച്ച് കണ്ണ് മാത്രം പുറത്ത് കാണാൻ പറ്റുന്ന രീതിയിൽ ആയിരുന്നു താരം തിയേറ്ററിൽ എത്തിയത്. സിനിമ തിയേറ്ററിന് ഉള്ളിൽ വെച്ച് ആരും താരത്തെ തിരിച്ചറിഞ്ഞില്ല. എന്നാൽ സിനിമ കണ്ട് ഇറങ്ങിയപ്പോൾ ആണ് ആരാധകർ താരത്തെ തിരിച്ചറിഞ്ഞത്. നാനി നായകൻ ആയെത്തിയ ശ്യാം സിംഗ റോയ് ആണ് സായി പല്ലവി അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. റാണ ദഗ്ഗുബാട്ടിയുടെ വിരാട പർവ്വം എന്ന സിനിമയാണ് സായി പല്ലവിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.