ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോടികൾ ആണ് സംവിധായകൻ വിഘ്നേഷ് ശിവനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും. ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിട്ട് വർഷങ്ങൾ ഏറെ ആയി. ഇരുവരും ഉടനെ വിവാഹിതരാകും എന്നാണ് അറിയാൻ കഴിയുന്നത്. ഇരുവരുടെയും ഇടയിൽ ഉള്ള രസകരം ആയ നിമിഷങ്ങൾ വീഡിയോ രൂപത്തിൽ വിഘ്നേഷ് ശിവൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ആരാധകർക്ക് ആയി പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറാറുമുണ്ട്.

ഇപ്പോൾ അങ്ങനെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറി കൊണ്ടിരിക്കുകയാണ്. ഈ പ്രാവശ്യം ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് ഭക്ഷണം വായിൽ വാരി കൊടുക്കുന്ന വീഡിയോ ആണ് വിഘ്നേഷ് ശിവൻ പങ്കുവെച്ചിരിക്കുന്നത്. ഏറെ ആവേശത്തോടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഭക്ഷണം വാരി തരട്ടെ എന്ന് ചോദിക്കുമ്പോൾ നയൻതാര നാണത്താൽ ചിരിക്കുന്നതും വീഡിയോയിൽ വ്യക്തം ആണ്. തമിഴ് നാട്ടിലെ ഒരു സീ ഫുഡ് റെസ്റ്ററന്റ് ആണ് വീഡിയോയിൽ ഉള്ളത്.

വീഡിയോക്കൊപ്പം വളരെ രസകരം ആയ ഒരു കുറിപ്പും വിഘ്നേഷ് ശിവൻ പങ്കുവെച്ചിട്ടുണ്ട്. ” വയറ് നിറച്ച് ഭക്ഷണം കഴിക്കാനുള്ള സമയം ആണിത്. ഏറ്റവും മികച്ച നാടൻ ഭക്ഷണങ്ങൾ അവളെ കൊണ്ട് കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സീ ഫുഡ് റെസ്റ്റോറന്റിൽ നിന്ന്. രുചികരം ആയ ഭക്ഷണവും ഒത്തിരി സ്നേഹമുള്ള കുറെ മനുഷ്യരുമുള്ള ഇത്തരം റെസ്റ്റോറന്റുകളിൽ നിന്ന് മാത്രം ആണ് ഭക്ഷണം കഴിക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നത്”.