മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ തനതായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മമ്മുട്ടി. ഇന്നും വൈവിധ്യപൂർണ്ണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.

ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു ആരാധകന് കൊടുത്ത മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മൂട്ടി-അമൽ നീരദ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭീഷമപർവ്വം ഇപ്പോഴാണ് കണ്ടത് എന്നും ചിത്രം തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എന്നും പറഞ്ഞു അൽഫോൻസ് തന്റെ ഫേസ്ബുക്ക് വാളിൽ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു. ആ പോസ്റ്റിന്റെ താഴെ മമ്മൂട്ടി ഒരു വേൾഡ് ക്ലാസ്സ്‌ നടൻ ആണെന്ന് പറഞ്ഞു ഒരു ആരാധകൻ കമന്റ്‌ ഇട്ടിരുന്നു. അതിന് മറുപടിയായി താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. എന്റെ അഭിപ്രായത്തിൽ മമ്മുട്ടിക്ക് ക്ലിന്റ് ഈസ്റ്റ്‌വുഡ്, റോബർട്ട്‌ ഡി നേറോ, അൽ പച്ചിനോ എന്നീ നടന്മാരെക്കാളും അഭിനയ ശേഷി ഉണ്ടെന്നും അൽഫോൻസ് പറഞ്ഞു. കേരളത്തിന്റെ ഏറ്റവും വിലയേറിയ രത്‌നങ്ങളിൽ ഒരാളാണ് മമ്മുട്ടി എന്നും അൽഫോൻസ് കൂട്ടി ചേർത്തു. അദ്ദേഹം ശെരിക്കും ഒരു രാജ മാണിക്യം തന്നെ ആണ് എന്ന് പറഞ്ഞാണ് അൽഫോൻസിന്റെ കമന്റ്‌ അവസാനിക്കുന്നത്.

നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നീ ചിത്രങ്ങൾ വഴി ഏറെ ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് അൽഫോൻസ് പുത്രൻ. പ്രേമത്തിന് ശേഷം ഏതാണ്ട് ഏഴ് വർഷങ്ങൾക്ക് ശേഷം ഒരു അൽഫോൻസ് പുത്രൻ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പ്രിത്വിരാജ്, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പേര് ഗോൾഡ് എന്നാണ്. ഈ ചിത്രം കൂടാതെ ഫഹദ് ഫാസിൽ, നയൻ‌താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാട്ട് എന്ന ഒരു ചിത്രവും അൽഫോൻസിന്റെ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ആയിരം അല്ല അയ്യായിരം കോടി നേടും, മോഹൻലാൽ രാജമൗലി കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങുന്നു?

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…

മമ്മൂട്ടി ആപ്പിൾ പോലെ സൗന്ദര്യമുള്ള വ്യക്തി, മേക്കപ്പില്ലാതെ അദ്ദേഹത്തോട് പിടിച്ചു നിൽക്കാൻ കഴിയില്ല

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ…

വിജയ് ചിത്രത്തിൽ നിന്ന് പിന്മാറി സംവിധായകൻ, ഞെട്ടിത്തരിച്ച് ആരാധകർ

ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന…

ഇതുവരെ മോഹൻലാലിനു പോലും തകര്‍ക്കാന്‍ കഴിയാത്ത മമ്മൂട്ടിയുടെ സൂപ്പർ റെക്കോര്‍ഡ് ഇതാണ്

മലയാള സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള നടന്മ്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരിൽ ആർക്കാണ് ആരാധകർ കൂടുതൽ…