അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മൊത്തം തരംഗം സൃഷ്ടിച്ച ആളാണ് വിജയ് ദേവർകൊണ്ട. 2011ൽ നുവില്ല എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച വിജയ് 2015ൽ പുറത്തിറങ്ങിയ യെവഡേ സുബ്രമണ്യം എന്ന ചിത്രത്തിലൂടെ ആണ് ശ്രദ്ധ നേടുന്നത്. 2016 ൽ പുറത്തിറങ്ങിയ പെല്ലി ചൂപുലു എന്ന റൊമാന്റിക് കോമഡി ചിത്രത്തിലൂടെ ആണ് വിജയ് നായകൻ ആകുന്നത്. പിന്നീട് വന്ന അർജുൻ റെഡ്ഢി, മഹാനടി, ഗീത ഗോവിന്ദം, ഡിയർ കോമറേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ് തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളായി മാറി. 2010ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യെ മായേ ചെസവേ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് സാമന്ത റൂത്ത് പ്രഭു.

പിന്നീട് വന്ന ഈഗ, കത്തി, ദൂക്കുടു തുടങ്ങിയ ചിത്രങ്ങളിലൂടെ സാമന്ത തമിഴ്ലെയും തെലുങ്കിലെയും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. ഇപ്പോൾ വിജയ് ദേവർക്കൊണ്ടയുടെ നായികയായി എത്തുകയാണ് സാമന്ത. നേരത്തെ മഹാനടി എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു. മജിലി ഫെയിം ശിവ നിർവണ സംവിധാനം ചെയ്യുന്ന കാശ്മീരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന കുഷി എന്ന റൊമാന്റിക് ഡ്രാമ ചിത്രത്തിലൂടെ ആണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നേരത്തെ കൈറ അദ്വാനി ചിത്രത്തിൽ നായികയായി എത്തുമെന്ന് എന്നാണ് ലഭിച്ച വിവരം.

എന്നാൽ ബോളിവുഡിലെ തിരക്ക് മൂലം കൈറക്ക് പകരം സാമന്ത എത്തുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നിന്ന് കോരി, മജിലി, ടക്ക് ജഗദീഷ് എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ നിർവണ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കർസ് ആണ്. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ കാശ്മീരിലെ ചിത്രീകരണത്തിനിടെ സാമന്തയും വിജയ് ദേവർകൊണ്ടയും സഞ്ചരിച്ച കാർ നടിയിലേക്ക് മറിഞ്ഞു ഇരുവർക്കും പരിക്കെറ്റു എന്നാണ് റിപ്പോർട്ട്. സംഘടന രംഗം ചിത്രീകരിക്കുനിടെയായിരുന്നു അപകടം എന്നാണ് വിജയ് ദേവർക്കൊണ്ടയുടെ പേർസണൽ സ്റ്റാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇരുവർക്കും പെട്ടെന്ന് തന്നെ പ്രാഥമിക ശുശ്രുഷകൾ നൽകി എന്നും ഇവർ പറയുന്നു. ചിത്രത്തിന്റെ കാശ്മീരിലെ ഷൂട്ടിംഗ് ഏതാണ്ട് പൂർത്തിയായത് ആണെന്നാണ് ലഭിക്കുന്ന വിവരം.
