താര രാജാവായ മോഹൻലാലിന്റെ മലയാളത്തിൽ വിജയിക്കാതെ പോയ ചിത്രങ്ങളിലൊന്നാണ് ഒടിയൻ. ഒട്ടനേകം pipe ഓടുകൂടി തീയേറ്ററുകളിലെത്തിയ അതിനുശേഷം ചിത്രത്തിന് മോശമായ പ്രതികരണമാണ് ലഭിച്ചത്. ഈ ചിത്രത്തിന്റെ പേരിൽ മോഹൻലാലും സംവിധായകനായ ശ്രീകുമാർ മേനോൻ ഒട്ടേറെ പഴി കേൾക്കേണ്ടി വന്നിരുന്നു. കൂടാതെ ചിത്രം ഊട്ടി ടി പ്ലാറ്റ്ഫോമുകളിൽ എത്തിയപ്പോഴും ചിത്രത്തിന് തണുത്ത പ്രതികരണമാണ് ലഭിച്ചത് എന്നാൽ ഇപ്പോൾ ചിത്രത്തിന് ഹിന്ദിയിൽ വമ്പിച്ച സ്വീകരണം ലഭിച്ചതാണ് പുതിയ വാർത്ത.

മോഹൻലാലിന്റെ പിറന്നാൾ ദിവസം ആയ മെയ് ഇരുപത്തിയൊന്നാം തീയതി ആശംസകൾ നേർന്നു കൊണ്ട് സംവിധായകൻ ശ്രീകുമാർ മേനോൻ പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മലയാളത്തിൽ വിജയിച്ചില്ലെങ്കിലും ഒടിയൻ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു എന്നാൽ അപ്‌ലോഡ് ചെയ്ത മൂന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ ഒരുകോടിയിലേറെ കാഴ്ചക്കാരുമായി ചിത്രം മുന്നേറുകയാണ്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് യൂട്യൂബിൽ ഇത്രയധികം കാഴ്ചക്കാർക്ക് ഇത്രപെട്ടെന്ന് ലഭിക്കുന്നത്.

മോഹൻലാൽ എന്ന നടനെ ഒരുപാട് കഴിവുകൾ പുറത്തെടുത്ത് വളരെ കഷ്ടപ്പെട്ട് എടുത്ത ചിത്രമാണ് ഒടിയൻ എന്നാൽ ആ ചിത്രം എന്തുകൊണ്ടാണ് പ്രേക്ഷകർക്ക് അത്ര ഇഷ്ടപ്പെടാതെ പോയത് എന്ന് ഇപ്പോഴും അജ്ഞാതമാണ്. ആർ ആർ ആർ എന്നാ രാജമൗലി ചിത്രത്തിലെ വിതരണാവകാശം ഏറ്റെടുക്കുകയും ഹിന്ദിയിൽ അത് വിതരണം ചെയ്യുകയും ഹിന്ദി ചിത്രങ്ങളായ കഹാനി, ഗങ്കു ഭായി എന്നിങ്ങനെയുള്ള ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്ത പെൻ മൂവീസ് ആണ് ഈ ചിത്രം യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത് ചിത്രത്തിന്റെ താഴെ വന്നിരിക്കുന്ന കമന്റുകൾ എല്ലാം തന്നെ ലാലേട്ടന്റെ പ്രതിഭയെ അഭിനന്ദിച്ചുകൊണ്ടുള്ള പ്രശംസകൾ ആണ്.

ഒരുകോടി പിറന്നാളാശംസകൾ ലാലേട്ടാ എന്നാണ്ശ്രീ

കുമാർ മേനോൻ ലാലേട്ടന്റെ പിറന്നാളിന് ആശംസകൾ നേർന്നു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്. വലിയ താരനിരയും ആയി എത്തിയ ചിത്രം തലമുറകൾ മുൻപേ മൺമറഞ്ഞുപോയ ഒടിയൻ മാരുടെ കഥ പറഞ്ഞ ചിത്രമാണ്. ചിത്രത്തിൽ ഒടിയൻ മാണിക്യൻ എന്ന വേഷത്തിലാണ് ലാലേട്ടൻ പ്രേക്ഷകരുടെ മുൻപിൽ എത്തിയത് ലാലേട്ടനെ കൂടാതെ മഞ്ജുവാര്യർ,സിദ്ദിഖ് ഇന്നസെന്റ്, കൈലാഷ്, പ്രകാശ് രാജ്,നരേൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എം ജയചന്ദ്രൻ ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചപ്പോൾ ലാലേട്ടനും ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിരുന്നു.

Leave a Reply

Your email address will not be published.

You May Also Like

പുഷ്പയുടെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് രാധേ ശ്യാം

പ്രഭാസിനെ നായകനാക്കി രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്തു മാർച്ച്‌ 11നു തിയേറ്ററുകളിൽ എത്തിയ ചിത്രമാണ്…

ലൂസിഫറിനെയും ബാഹുബലിയെയും തൂക്കിയടിച്ചു മമ്മൂട്ടി ചിത്രം ഭീഷ്മ

മാർച്ച് 3 ന് തിയേറ്ററുകളിൽ എത്തിയ മലയാളം താരം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ഭീഷ്മ…

റെക്കോർഡ് കളക്ഷൻ നേട്ടവുമായി എസ് എസ് രാജമൗലിയുടെ ആർ ആർ ആർ, ഇതുവരെ ആഗോളതലത്തിൽ നേടിയത്

ബാഹുബലി സീരിയസ്സിൽ ഒരുങ്ങിയ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം ബ്രഹ്മാണ്ട സംവിധായകൻ എസ് എസ് രാജമൗലി…

നടിമാർക്ക് ബുദ്ധി കുറവാണ് എന്നാണ് പലരുടെയും ധാരണ ; കാവ്യാമാധവൻ വാക്കുകൾ വൈറലാകുന്നു..

ബാലതാരമായി സിനിമയിലെത്തിയ പിന്നീട് മലയാളികളുടെ സ്വന്തം നായികയായി തുടരുന്ന താരമാണ് നടി കാവ്യാമാധവൻ. ഒട്ടനവധി സൂപ്പർ…