മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.

ഇപ്പോൾ ഒരു മമ്മൂട്ടി ആരാധകൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ച കുറിപ്പ് ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ബോക്സ് ഓഫീസിൽ റെക്കോർഡ് ഇല്ലെങ്കിൽ സ്വന്തം ഫാൻസിന് പോലും മോഹൻലാലിനെ വേണ്ട എന്നാണ് കുറിപ്പിൽ പറയുന്നത്. ബിലാൽ ഡേവിഡ് എന്ന മമ്മൂട്ടി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:-

“ബോക്സ് ഓഫിസ് വിജയങ്ങളുടെ അകമ്പടിയില്ലെങ്കിൽ മോഹൻലാൽ എന്ന വ്യക്തിക്ക് യാധൊരുവിധ പരിഗണയുമില്ലെന്നു ഫാൻസും സാധാരണ ജനങ്ങളും ഇന്നലത്തെ അദ്ദേഹത്തിന്റെ ജന്മം ദിനത്തോടെ തെളിയിച്ചിരിക്കുകയാണ് . ഇന്നലെ വന്ന യുവതാരങ്ങളുടെ ജന്മദിനം പോലും ഇതിലും കെങ്കേമമായി സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുമ്പോൾ എന്തുകൊണ്ട് ഒരു നനഞ്ഞ പടക്കത്തിന്റെ ആരവം പോലും ഇന്നലെ സംഭവിച്ചില്ല എന്ന് ചിന്തിക്കുമ്പോൾ നമുക്ക് ഒരുകാര്യം ഉറപ്പിക്കാം . ബോക്സ് ഓഫിസ് വിജയങ്ങൾ ഇല്ലെങ്കിൽ സ്വന്തം ആരാധകർക്ക് പോലും അങ്ങേരെ വേണ്ട. ഇവിടെയാണ് മമ്മൂട്ടിയെന്ന വ്യക്തിയുടെ പ്രിവിലേജ് നമ്മൾ മനസ്സിലാക്കേണ്ടത് . അദ്ദേഹത്തിന്റെ ഓരോ ബെർത്ത്ഡേക്കും സാധാരണക്കാർ മുതൽ ആരാധകർ വരെ അദ്ദേഹത്തിന്റെ വസതിക്ക് മുൻപിൽ മഴയെ പോലും വക വയ്ക്കാതെ പാതിരാത്രിക്ക് വരെ വട്ടമിട്ടു പറക്കുന്നുണ്ടെങ്കിൽ ഒരു നടനപ്പുറം മമ്മൂട്ടിയെന്ന വെക്തി കേരളീയർക്ക് ആരാണെന്നുള്ളതിനുള്ള ഏറ്റവും വലിയ ഉത്തമ ഉദാഹരണമാണ് . അതുകൊണ്ട് തന്നെയാണ് രാഷ്ട്രീയ സാമുദായിക സാംസ്കാരിക മേഖലകളിൽ ഉള്ളവർ പോലും അദ്ദേഹത്തെ ഒരുപോലെ ചേർത്തു പിടിക്കുന്നതും ഗുരു തുല്യനായി കാണുന്നതും. പ്രായഭേദമന്യേ .. മമ്മൂക്ക എന്ന വിളി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് വികാരമാണ് പാട്രിയാർക്ക് “