മാനഗരം എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ചു പിന്നീട് കൈദി എന്ന കാർത്തി ചിത്രത്തിലൂടെ ഡയറക്ടർ ബ്രില്ലിയൻസ് എന്താണെന്ന് തമിഴ് സിനിമാ ലോകത്തിനു കാണിച്ചുകൊടുത്ത സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇപ്പോൾ ഉലകനായകൻ കമൽ ഹാസനും ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് അണിയിച്ചൊരുക്കിയിരിക്കുന്നു വിക്രം എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്.

ദളപതി വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു മാസ്റ്റർ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം കെ ജി ഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം ഇറങ്ങിയ വിജയ് നെൽസൺ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമായ ബീസ്റ്റ് ബോക്സ് ഓഫീസിൽ ഒരു ആവറേജ് വിജയമായിരുന്നു. എന്നാൽ ഇപ്പോൾ പോയ ഇമേജ് തിരിച്ചു പിടിക്കുന്നതിനായി ദളപതി വിജയ് ക്കു ഒരു അവസരം കൈ വന്നിരിക്കുകയാണ്. മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ് ദളപതി വിജയ് യെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് പേരിടാത്ത ദളപതി 67 എന്ന ചിത്രം.

ഇതിനെക്കുറിച്ച് ഇതുവരെയും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തു വിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ പുതിയ ചിത്രമായ വിക്രം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയ ഒരു വേദിയിൽ വച്ച് ഈ ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ് പുറത്തു വിട്ടിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകനായ ലോകേഷ് കനകരാജ് തന്നെയാണ്. അതുകൊണ്ടു തന്നെ തികച്ചും ഒരു ഡിറക്ടർസ് മൂവി തന്നെയായിരിക്കും ദളപതി 67 എന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ലോകേഷ് കനകരാജിന്റെ പുതിയ കമൽ ചിത്രം വിക്രം ജൂൺ 3 നാണു തീയ്യറ്ററുകളിൽ എത്തുന്നത്.

കമൽ ഹാസൻ വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവരെ കൂടാതെ ചിത്രത്തിൽ മലയാളികളായ കാളിദാസ് ജയറാം, നരേൻ എന്നിവരും അഭിനയിക്കുന്നുണ്ട്. കമൽ ഹാസൻ ഫാൻ ബോയ് ആയ ലോകേഷ് കനഗരാജ് തന്റെ ഇഷ്ട താരത്തിന് വേണ്ടി ഒരുക്കുന്ന ഒരു ട്രിപ്റെ ചിത്രം തന്നെയാവും വിക്രം എന്നതിൽ സംശയമില്ല. കാരണം ചിത്രത്തിന്റെ ഇത് വരെ ഇറങ്ങിയ ട്രെയ്ലറും പാട്ടുകളും അത് തന്നെയാണ് വെളിവാക്കുന്നത്. ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് അനിരുദ്ധ് ആണ്.
