മലയാളത്തിന്റെ പ്രിയ സംവിധാനയകൻ പ്രിയദർശന്റെയും പ്രിയ നായിക ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. കൃഷ് 3 എന്ന ചിത്രത്തിൽ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയി കരിയർ ആരംഭിച്ച കല്യാണി പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ചിയാൻ വിക്രം നായകൻ ആയെത്തിയ ഇരുമുഖൻ എന്ന തമിഴ് ചിത്രത്തിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായും കല്യാണി പ്രവർത്തിച്ചിട്ടുണ്ട്. 2017 ൽ തെലുങ്ക് ചിത്രം ഹലോയിലൂടെയാണ് കല്യാണി അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തിയത്. ഹീറോ എന്ന ശിവകാർത്തികേയൻ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറിയ കല്യാണിയുടെ ആദ്യ മലയാള ചിത്രം ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ആണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവം ആയ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ഓൺലൈനിൽ തരംഗം ആയി മാറാറുണ്ട്. ഇപ്പോൾ താരം കഴിഞ്ഞ ദിവസവും ഇന്നുമായി തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഫോട്ടോകൾ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എന്ത് ക്യൂട്ട് ആണ് കല്യാണി, ഇത്രയും സൗന്ദര്യം ഉള്ള വേറെ ഒരു ഇന്ത്യൻ നടി ഇല്ല എന്നൊക്കെ ഉള്ള ആരാധകരുടെ കമന്റുകളാൽ നിറഞ്ഞിരിക്കുകയാണ് കമന്റ് ബോക്സ്.

മോഹൻലാൽ-പ്രിത്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്രോ ഡാഡി ആണ് കല്യാണി അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വഴി ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്നു ഈ ചിത്രം. ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ആണ് കല്യാണി അഭിനയിച്ച് ഇനി പുറത്തിറങ്ങാൻ ഉള്ള ചിത്രം.