മലയാള സിനിമ കണ്ട മികച്ച നടനും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ തനതായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മമ്മുട്ടി. ഇന്നും വൈവിധ്യപൂർണ്ണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.

മലയാളം, തമിഴ് സിനിമകളിലെ ഏറെ ശ്രദ്ധേയയായ നായികയാണ് ശോഭന. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ നടന്മാരുടെയും നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സിനിമകളിൽ വളരെ ആക്റ്റീവ് ആയിരുന്ന ശോഭന കഴിഞ്ഞ കുറെ വർഷങ്ങളായി സെലക്റ്റീവ് ആയി മാത്രമേ സിനിമകൾ ചെയ്യാറുള്ളു. മോഹൻലാലിനൊപ്പം ഉള്ള ശോഭനയുടെ റോളുകൾ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

2009 ൽ ഋതു എന്ന മലയാള സിനിമ രംഗത്തേക്ക് കടന്നുവന്ന നടനാണ് ആസിഫ് അലി. അതിന് ശേഷം ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാളത്തിലെ യുവതാരങ്ങളിൽ മുൻ നിരയിൽ എത്താൻ ആസിഫിന് കഴിഞ്ഞു. ഇപ്പോൾ തന്റെ പുതിയ ചിത്രമായ കുറ്റവും ശിക്ഷയുടെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു കാര്യം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ മമ്മൂട്ടി ആണെന്നും നടി ശോഭന ആണെന്നും ആസിഫ് പറയുന്നു. ഇവരാണ് മലയാളത്തിൽ സ്ക്രീൻ പ്രെസെൻസിന്റെ കാര്യത്തിൽ ബെസ്റ്റ് എന്നും ആസിഫ് കൂട്ടിച്ചേർത്തു. ആസിഫ് അലി അഭിനയിച്ച കുറ്റവും ശിക്ഷയും ഈ മാസം 27 ന് തിയേറ്ററുകളിൽ എത്തും. ഇത് കൂടാതെ ഒട്ടേറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളും ആസിഫിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജീത്തു ജോസഫ് ചിത്രം കൂമൻ, മഹേഷും മാരുതിയും, കൊത്ത് എന്നീ സിനിമകളാണ് അതിൽ ഏറ്റവും പ്രതീക്ഷ ഉള്ളത്.