ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചേറ്റിയ പ്രിയപ്പെട്ട റിയാലിറ്റി ഷോയായി മാറിക്കഴിഞ്ഞിരിക്കുന്നു ബിഗ് ബോസ് മലയാളം സീസൺ 4 . ഷോയുടെ പ്രധാന ആകർഷണം മലയാളത്തിന്റെ അല്ലെങ്കിൽ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ശ്രീ മോഹൻലാൽ ആണ് ഷോയുടെ അവതാരകൻ എന്നത് തന്നെയാണ്. ആദ്യ സീസണുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച മത്സരം പിന്നീടുള്ള, രണ്ടു സീസണുകളിലും കോവിഡ് മഹാമാരിയുടെ പിടിമുറുക്കാൻ മൂലം ഷോ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു.

അതുകൊണ്ടു തന്നെ സീസൺ 4 തുടങ്ങുമ്പോൾ ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും പ്രതീക്ഷകൾ വാനോളം ആയിരുന്നു. ആ പ്രതീക്ഷകളെ അക്ഷരാർത്ഥത്തിൽ മുകളിലേക്ക് ഉയരുന്ന മത്സരാര്ഥികളായിരുന്നു ഷോയിലേക്ക് വന്നത്. അക്കൂട്ടത്തിൽ ആരാധകർ ഒരുപാട് പ്രതീക്ഷ അർപ്പിച്ചിരുന്ന മത്സരാർത്ഥി ആയിരുന്നു ഇൻസ്റ്റാഗ്രാം ഇൻഫ്ളുവന്സറും മലയാളികളുടെ ദത്തുപുത്രിയുമായ അപർണ്ണ മൾബറി.

എന്നാൽ ശനിയാഴ്ച നടന്ന ലാലേട്ടന്റെ പിറന്നാൾ എപ്പിസോഡില് ശേഷം ഞായറാഴ്ച നടന്ന എവിക്ഷൻ എപ്പിസോഡിലൂടെ അപർണ്ണയെ ലാലേട്ടൻ തന്റെ അടുത്തേക്ക് തിരിച്ചു വിളിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഷോയെ കുറിച്ചുള്ള സത്യങ്ങളും തന്റെ അകത്തെ ജീവിതത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അപർണ. ആദ്യം ഇങ്ങോട്ടു വന്നപ്പോൾ ഇതൊരു സ്ക്രിപ്റ്റഡ് ഷോ ആണെന്നാണ് താൻ വിചാരിച്ചിരുന്നത് എന്നാൽ അതിനകത്തു എത്തിയപ്പോൾ ആണ് അല്ല എന്നുള്ള തിരിച്ചറിവ് വന്നത്.

നമ്മൾ അതിനകത്തു കാണിക്കുന്നതെല്ലാം നമ്മൾ തന്നെയാണ് രാവിലെ എണീച് ചിന്തിച്ചു അതിനനുസരിച്ചു അവിടെ ജീവിക്കുന്നത്. അവിടെ ഉണ്ടാവുന്ന പ്രശ്നങ്ങളെല്ലാം തീരെ ചെറുതാണ് എന്നാൽ അതെല്ലാം അത്തരം സന്ദർഭങ്ങളിൽ നമ്മെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഇതൊരു റിയാലിറ്റി ഷോ തന്നെയാണ്. ഇത്രയും വലിയൊരു കാസ്റ് ഉള്ള റിയാലിറ്റി ഷോ ആയതു കൊണ്ട് തന്നെ പല രീതികളും ചിന്താഗതികളും ഉള്ള ആളുകൾ തന്നെയാണ് നമ്മളെല്ലാവരും അതുകൊണ്ട് എല്ലാവരിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കാൻ പറ്റും.

കൂടാതെ ഏതു രീതിയിൽ എവിടെ വേണമെങ്കിലും ഏതു സാഹചര്യത്തിലും ജീവിക്കാൻ നമ്മൾ പഠിക്കും. കൂടാതെ ഞാൻ സ്വായത്തമാക്കിയ ധ്യാനമുറകൾ വീട്ടിലുള്ളവരെ പഠിപ്പിക്കാനും സാധിച്ചു. ഇത്തരത്തിൽ ഉള്ള മെഡിക്കേഷൻസ് കൊണ്ടൊക്കെയാണ് ആ വീട്ടിൽ ഇത്രയും ദിവസം വളരെ അടക്കത്തോടും വളരെ റിയൽ ആയും എനിക്ക് നില്ക്കാൻ സാധിച്ചത് എന്നാണ് എന്റെ വിശ്വാസം.

Leave a Reply

Your email address will not be published.

You May Also Like

ചിലത് പെട്ടെന്ന് കളയും ചിലത് കുറച്ചു നാൾ കഴിഞ്ഞ് കളയും ;നായികമാരോടുള്ള പ്രണയത്തെ കുറിച്ച് ലാലേട്ടൻ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഏറ്റവും പഴയ മോഹൻലാലിന്റെ ഒരു അഭിമുഖമാണ്. കൈരളി ടിവിയിൽ മുകേഷ്…

ബറോസിന് ശേഷം വേറൊരു ചിത്രം മോഹൻലാൽ സംവിധാനം ചെയ്യാൻ സാധ്യതയില്ല

മലയാള സിനിമയുടെ കാലത്തെ മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ.…

ഏമ്പുരാനിൽ ലാലേട്ടനും പ്രിത്വിക്കുമൊപ്പം ദുൽക്കറും ? മൾട്ടിസ്‌റ്റാറർ ആവാൻ എമ്പുരാൻ

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ ആകാംഷയോടെ കാത്തിരിക്കുന്ന ലാലേട്ടൻ ചിത്രമാണ് എമ്പുരാൻ. ആദ്യഭാഗമായ ലുസിഫെറൻറെ വാൻ വിജയത്തിന്…

റൺവേ 34 റിവ്യൂ : അജയ് ദേവ്ഗൺ-അമിതാഭ് ബച്ചൻ ചിത്രം റൺവേ 34 ഇരുവരുടെയും കരിയർ ബെസ്റ്റോ

അമിതാഭ് ബച്ചനും അജയ് ദേവ്ഗണും അഭിനയിക്കുന്ന റൺവേ ൩൪ എന്ന ചിത്രം ഏപ്രിൽ 29 ന്…