മലയാള സിനിമയിലെ യുവനടിമാരിൽ ശ്രെദ്ധേയയായ ഒരാളാണ് എസ്തർ അനിൽ. ജയസൂര്യ ചിത്രം നല്ലവൻ എന്ന സിനിമയിൽ ബാലതാരം ആയാണ് എസ്തർ അനിൽ മലയാള സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു എസ്തർ. സകുടുംബം ശ്യാമള, ഒരു നാൾ വരും, ദൃശ്യം, കോക്ക്ടൈൽ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം എസ്തറിന്റെ പ്രേക്ഷക പിന്തുണ ഉയർത്തി. വമ്പൻ ഹിറ്റായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആണ് എസ്തർ അഭിനയിച്ചു പുറത്തിറങ്ങിയ അവസാന ചിത്രം.

മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും എസ്തർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ തമിഴ് റീമേക്ക് ആയ പാപനാശം ആണ് എസ്തറിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം. ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് ആയ ദൃശ്യം എന്ന വെങ്കടേശ് ചിത്രം ആണ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം. ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം ഒരു ഇടവേള എടുത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം.

അഭിനയത്തിൽ നിന്ന് ഇടവേള എടുത്തുവെങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ ചിത്രങ്ങൾ എസ്തർ ഷെയർ ചെയ്യാറുണ്ട്. ആ ചിത്രങ്ങൾ വലിയ ആവേശത്തോടെ ആണ് താരത്തിന്റെ ആരാധകർ വരവേൽക്കുന്നത്. അത് പോലെ തന്നെ ചില ചിത്രങ്ങൾ ഒട്ടേറെ വിമർശനങ്ങൾക്കും കാരണം ആകുന്നുണ്ട്. ഇപ്പോൾ ഒരു ചെറിയ ഇടവേളക്ക് ശേഷം തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് തരാം. സ്റ്റൈലിഷ് ഗെറ്റപ്പിൽ എത്തിയിരിക്കുന്ന ഈ ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ആരാധകർ നൽകികൊണ്ടിരിക്കുന്നത്.