തമിഴ് സിനിമ ലോകത്തെ നിലവിൽ ഏറ്റവും വലിയ താരമാണ് ദളപതി വിജയ്. രക്ഷകൻ റോളുകൾക്ക് ഏറെ പ്രശസ്തനായ ദളപതി നെഗറ്റീവ് റിവ്യൂ വരുന്ന സിനിമകൾ പോലും ഹിറ്റ് സ്റ്റാറ്റസ് അടിക്കാൻ സ്റ്റാർ വാല്യൂ ഉള്ള വ്യക്തിയാണ്. ദളപതി വിജയുടേതായി അവസാനം തീയ്യേറ്ററുകളിൽ എത്തിയ ചിത്രം നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ബീസ്റ്റ് എന്ന സിനിമയാണ്.പൂജ ഹെഗ്ഡ നായികയയെത്തിയ ചിത്രത്തിന് പക്ഷെ കൂടുതലും നെഗറ്റീവ് റിവ്യൂ ആണ് ആദ്യ ദിനം മുതൽ ലഭിച്ചത്. എന്നാൽ ദളപതി വിജയിയുടെ സ്റ്റാർ വാല്യൂ ഒന്നുകൊണ്ടു മാത്രം ചിത്രം ബോക്സോഫീസിൽ 250 കോടിയിലേറെ രൂപ കളക്ട് ചെയ്തു.

തമിഴ് സിനിമാ രംഗത്ത് ഏറെ ശ്രദ്ധേയനായ യുവ സംവിധായകനാണ്ലോകേഷ് കനകരാജ്. ആദ്യ ചിത്രമായ മാനഗരം വലിയ വിജയം ആയതോടെയാണ് ലോകേഷ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് കാർത്തിയെ നായകനാക്കി ഒരുക്കിയ കൈദി എന്ന ചിത്രത്തിലൂടെ ലോകേഷ് തമിഴ് സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. അതിനു ശേഷം ലോകേഷ് ദളപതി വിജയിയെ നായകനാക്കി മാസ്റ്റർ എന്ന ചിത്രം ഒരുക്കിയിരുന്നു. വിജയ് സേതുപതി ആയിരുന്നു ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തിയത്. കമലഹാസനെ നായകനാക്കി ഒരുക്കിയ ആണ് ലോകേഷ് സംവിധാനം ചെയ്ത് ഇനി പുറത്തിറങ്ങാനുള്ളത്. കമലഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുകയാണ്. സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നലെ നടന്ന ഒരു അവാർഡ് ഫംഗ്ഷനിൽ വച്ചാണ് ദളപതി 67 താനാണ് സംവിധാനം ചെയ്യാൻ പോകുന്നത് എന്ന് ലോകേഷ് അറിയിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ലോകേഷ് കൂട്ടിച്ചേർത്തു.