തന്റെ ചിത്രങ്ങളിൽ അഭിനയതിലൂടെയോ ശബ്ദത്തിലൂടെയോ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള സംവിധായകനാണ് ജിത്തു ജോസഫ്. മോഹൻലാലിൻറെ പിറന്നാളിന്റെ രണ്ടു ദിവസം മുൻപാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ തന്റെ പുതിയ ചിത്രമായ 12ത് മാൻ റിലീസ് ആയത്. ക്രൈം ത്രില്ലെർ കാറ്റഗറിയിൽ പെടുന്ന ചിത്രത്തിൽ വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ ചിത്രത്തിൽ ജിത്തു ജോസഫ് അഭിനയിച്ചിട്ടില്ലെന്നാണ് കരുതിയിരുന്നത്. ചിത്രത്തിന്റെ ഒരു ആപേക്ഷിക ഘട്ടത്തിൽ അനുസിത്താരയുടെ സഹോദരന്റെ ശബ്ദമായി എത്തിയത് ജിത്തു ജോസഫിനെ ശബ്ദം തന്നെയാണോ എന്ന സംശയത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. ഇക്കാര്യം കണ്ടുപിടിച്ചത് സ്പോയിലർ റിവ്യൂ ചെയ്യുന്ന ആളുകളാണ്. ഇതാദ്യമായല്ല അദ്ദേഹം തന്റെ സിനിമകളിൽ മുഖം കാണിക്കുന്നതും ശബ്ദമായി എത്തുന്നതും.

ദൃശ്യം 2 വിൽ ജോർജ്ജ് കുട്ടിയുടെ തിയറ്റർ ഓപ്പറേറ്റർ ആയും, ലൈഫ് ഓഫ് ജോസുകുട്ടി യിൽ ബാറിൽ വരുന്ന ആളായി, ദൃശ്യം ആദ്യഭാഗത്തിൽ പോലീസ്റ്റേഷൻ നിർമിക്കാൻ വരുന്ന എൻജിനീയർ ആയും പ്രണവ് മോഹൻലാലിനെ നായകനാക്കി അണിയിച്ചൊരുക്കിയ ആദിയിൽ ഒരു പാസിംഗ് ഷോട്ടിലൂടെ യും ജിത്തു ജോസഫ് തന്റെ സിനിമകളിൽ ക്യാമറക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഹൻലാലിനെ കൂടാതെ ഉണ്ണിമുകുന്ദൻ അനുസിത്താര അനുശ്രീ സൈജുകുറുപ്പ് അനു മോഹൻ ചന്തുനാഥ് ലിയോണ ലിഷോയ് എന്നിങ്ങനെ ഒരുപറ്റം നീണ്ട താരനിര തന്നെ ചിത്രത്തിൽ ഭാഗമായി ഉണ്ടെങ്കിലും വളരെ കുറച്ച് ആളുകൾ മാത്രമാണ് ചിത്രത്തിലുടനീളം ഉള്ളത്.

ചിത്രത്തിൽ ശബ്ദത്തിലൂടെ തന്റെ സാന്നിധ്യമറിയിച്ച മറ്റൊരു കാരണം അജു വർഗീസ് ആണ് അനു മോഹൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സുഹൃത്തായാണ് അജു വർഗീസ് തന്റെ ശബ്ദത്തിലൂടെ തന്റെ സാന്നിധ്യം അറിയിച്ചത്. മലയാളത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ജിത്തു ജോസഫ്. സുരേഷ് ഗോപി പ്രജോദ് കലാഭവൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ഡിറ്റക്ടീവ് എന്ന ചിത്രമാണ് ജീത്തു ജോസഫിനെ ആദ്യചിത്രം തുടർന്ന് ദൃശ്യം എന്ന ചിത്രത്തിലൂടെ തന്നെ പ്രതിഭ ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ അദ്ദേഹം അറിയിച്ചു.

ഒരുപാട് പ്രശംസകൾ ഏറ്റു വാങ്ങിയ ദൃശ്യം ഒന്നാംഭാഗത്തിന രണ്ടാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ പരാജയത്തിനുശേഷം മോഹൻലാലിന്റെ വിജയിക്കുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് പുതുതായി എഴുതി ചേർക്കപ്പെട്ട പേരാണ് 12ത് മാൻ.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് 12th മാന്‍ നിര്‍മിച്ചത്. നവാഗതനായ കെ.ആര്. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഉണ്ണി മുകുന്ദന്, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
