മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ തനതായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മമ്മുട്ടി. ഇന്നും വൈവിധ്യപൂർണ്ണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.

മലയാള സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം സിനിമകൾ ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപിയെ നായകൻ ആക്കി ഒരുക്കിയ ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെയാണ് ജീത്തു ജോസഫ് സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് മമ്മി ആൻഡ് മി, മൈ ബോസ്സ് എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തുവെങ്കിലും പൃഥ്വിരാജ് നായകനായ മെമ്മറീസ്, മോഹൻലാൽ നായകനായ ദൃശ്യം എന്നീ ചിത്രങ്ങളിലൂടെയാണ് ജീത്തു ഏറെ ശ്രദ്ധ നേടുന്നത്. ദൃശ്യം എന്ന സിനിമ അതുവരെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയചിത്രം ആയി മാറിയിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ദൃശ്യം. പിന്നീട് ജിത്തുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ലൈഫ് ഓഫ് ജോസൂട്ടി, ഊഴം, മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും ഒരു തവണ കാണാൻ പറ്റുന്ന ചിത്രങ്ങൾ ആയിരുന്നു. പിന്നീട് കഴിഞ്ഞ വർഷം ദൃശ്യത്തിന്റെ രണ്ടാംഭാഗമായ ദൃശ്യം ടു വലിയ വിജയമായി മാറിയതോടെ ജീത്തു വീണ്ടും പഴയ ട്രാക്കിൽ വന്നു. കഴിഞ്ഞ ദിവസം ഹോട്ട് സ്റ്റാർ വഴി പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 12ത് മാൻ ആണ് ജിത്തു സംവിധാനം ചെയ്ത പുറത്തു വന്ന അവസാന സിനിമ. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൂമൻ, പാതി ചിത്രീകരണം പൂർത്തിയാക്കി നിൽക്കുന്ന റാം എന്ന മോഹൻലാൽ ചിത്രവും ആണ് ജിത്തുവിന്റെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനുള്ളത്.

മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുമായി വർക്ക് ചെയ്യാനുള്ള ആഗ്രഹം ജിത്തു പലതവണ വെളിപ്പെടുത്തിയിട്ടുള്ളത് ആണ്. മെമ്മറീസ്, ദൃശ്യം തുടങ്ങിയ ചിത്രങ്ങളുടെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് അതെല്ലാം നടക്കാതെ പോവുകയായിരുന്നു. മമ്മൂട്ടിയുമായി സിനിമ ചെയ്യണമെന്നത് തനന്റെ നടക്കാത്ത സ്വപ്നം ആണെന്ന് ജിത്തു പറയുന്നു. അദ്ദേഹവുമായുള്ള ഒരു സിനിമ പ്ലാനിൽ ഉണ്ട്. രണ്ടുമൂന്ന് കഥകൾ ആലോചിച്ചു വച്ചിട്ടുണ്ട്. എന്നാൽ തീരുമാനം ഒന്നും ആയിട്ടില്ല. എങ്കിലും താൻ എന്നെങ്കിലും മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യുമെന്ന് ജീത്തു പറയുന്നു. മമ്മൂട്ടിയും ജിത്തു ജോസഫും ഒരുമിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും.