മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന പി ടി സംവിധാനം ചെയ്ത് മെയ്‌ 12ന് സോണി ലൈവ് വഴി പുറത്തിറങ്ങിയ ചിത്രമാണ് പുഴു. സിന് സൈൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ജെക്‌സ്‌ ബിജോയ്‌ സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

തന്റെ ആദ്യ ചിത്രം വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ റത്തീനക്ക് സാധിച്ചിട്ടുണ്ട്. ഒരു അച്ഛൻ അല്ലെങ്കിൽ ഒരു മുതിർന്ന മനുഷ്യൻ സ്വന്തം മക്കൾക്കും സമൂഹത്തിനും എങ്ങനെ ആവാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരുന്ന സിനിമ. അതുപോലെ തന്നെ സമൂഹത്തിൽ അപ്പർ പ്രിവിലേജിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന വിവേചനം, ടോക്സിസിറ്റി അങ്ങനെ പല കാര്യങ്ങളും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സിനിമക്ക് ആയിട്ടുണ്ട്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇന്ത്യയിൽ മറ്റൊരു സൂപ്പർസ്റ്റാറും ഇങ്ങനെ ഒരു വേഷം ചെയ്യാൻ ധൈര്യം കാണിക്കും എന്ന് തോന്നുന്നില്ല. മമ്മുട്ടിയെ കൂടാതെ പാർവതി, പാർവതിയുടെ ഭർത്താവ് ആയി അഭിനയിച്ച നടൻ, മമ്മുട്ടിയുടെ മകൻ ആയി അഭിനയിച്ച കുട്ടി എന്നിവരുടെ പ്രകടനങ്ങളും നന്നായിരുന്നു. മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് ഒരുപാട് ആളുകൾ രംഗത്ത് വന്നിരുന്നു. അതിൽ വളരെ ആളുകൾ അന്യ ഭാഷക്കാർ ആയിരുന്നു. അവരുടെ അഭിപ്രായത്തിൽ പുഴു എന്ന ചിത്രത്തിൽ മമ്മൂട്ടി ചെയ്ത റോൾ ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടൻ ഇല്ല എന്നാണ്. ഒരു പക്ഷെ കമൽ ഹാസൻ ചെയ്തേക്കും എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന് അതിന് കഴിയുമോ എന്നാണ് അവർ ചോദിക്കുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ സോണി ലൈവിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published.

You May Also Like

പൃഥ്വിരാജിനു വേണ്ടി കാത്തിരുന്ന് തന്റെ ആവേശം കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു ; വിനയൻ

മലയാള സിനിമയിലെ പ്രശസ്ത സംവിധായകന് ഒരാളാണ് വിനയൻ. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി ആണ്…

എന്റെ പൊന്നോ അത് കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി ; മമ്മൂട്ടിയുടെ നോട്ടത്തെ കുറിച്ച് ശ്രീനാഥ്‌ ഭാസി

മലയാള സിനിമ പ്രേമികളും, മമ്മൂട്ടി ആരാധകരും ഇരുകൈകൾ നീട്ടി സ്വീകരിച്ച അമൽ നീരദ്, മമ്മൂട്ടി കോമ്പോയിൽ…

കെജിഎഫ് നിർമ്മാതാക്കൾ നിർമിക്കുന്ന പുതിയ ചിത്രത്തിൽ സൂര്യയും, ദുൽഖറും, നാനിയും നായകന്മാർ

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ദേയനായ താരം ആണ് ദുൽഖർ സൽമാൻ. 2012 ൽ…

നന്പകൽ നേരത്ത് മയക്കം ലോകസിനിമക്ക് മമ്മുക്ക നൽകുന്ന സമ്മാനം, വൈറലായി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി. മലയാള…