മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച കമർഷ്യൽ ഡയറക്ടർമാരിൽ ഒരാളാണ് എസ് എസ് രാജമൗലി. 2001 ൽ ജൂനിയർ എൻ ടി ആറിനെ നായകനാക്കി ഒരുക്കിയ സ്റ്റുഡന്റ് നമ്പർ വണ്ണിലൂടെ സിനിമ രംഗത്തേക്ക് കടന്നു വന്ന രാജമൗലി ധീര, ഈച്ച, ബാഹുബലി 1, ബാഹുബലി 2, ആർ ആർ ആർ എന്നീ ചിത്രങ്ങൾ വഴി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഡയറക്ടർ ബ്രാൻഡ് ആയി മാറുകയായിരുന്നു. ആദ്യ ചിത്രം ആയ സ്റ്റുഡന്റ് നമ്പർ വണ്ണിന് ശേഷം ഒരു ചരിത്ര സിനിമ ചെയ്യാൻ ആയിരുന്നു രാജമൗലിയുടെ പദ്ധതി. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ ആണ് അതിൽ നായകൻ ആയി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് എന്തോ കാരണങ്ങൾ കൊണ്ട് ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു.

അന്ന് ആ സിനിമ നടന്നിരുന്നുവെങ്കിൽ ഒരു പക്ഷെ ഇന്ത്യൻ സിനിമയിലെ ആദ്യ നൂറ് കോടി ചിത്രം ഒരു മലയാള നടന്റെ പേരിൽ ആകുമായിരുന്നു. ഇന്നും ഇന്ത്യൻ സിനിമ ആരാധകർ കാത്തിരിക്കുന്ന ഒരു സിനിമ ആണ് മോഹൻലാൽ രാജമൗലി കൂട്ടുകെട്ടിൽ ഒരു ചിത്രം. ഇപ്പോൾ അങ്ങനെ ഒരു ചിത്രം നടന്നാൽ ഇന്ത്യൻ സിനിമയിലെ ആദ്യ അയ്യായിരം കോടി കളക്ഷൻ നേടാൻ കെൽപ്പുള്ള ചിത്രം ആയിരിക്കും അത്.