മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.

മലയാള സിനിമ കണ്ട മറ്റൊരു മികച്ച നടനും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ തനതായ അഭിനയ ശൈലി കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് മമ്മുട്ടി. ഇന്നും വൈവിധ്യപൂർണ്ണമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കാൻ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അച്ഛനും മകനും ആയും, നായകനും വില്ലനും ആയും, സഹോദരന്മാരായും സുഹൃത്തുക്കളുമായും ഒക്കെ ഇരുവരും അഭിനയിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഇരുവരും ഒന്നിച്ച് അഭിനയിക്കാനായിരുന്നു അഭിനയിക്കാൻ ഇരുന്ന ഒട്ടേറെ ചിത്രങ്ങൾ പാതി വഴിയിൽ മുടങ്ങിയിട്ടുമുണ്ട്.

തൊണ്ണൂറുകളിൽ പ്രഖ്യാപിച്ച അരക്കള്ളൻ മുക്കാക്കള്ളൻ, ഹലോയിലെ മോഹൻലാൽ കഥാപാത്രവും മായാവിയിലെ മമ്മൂട്ടി കഥാപാത്രവും ഒന്നിക്കുന്ന ഹലോ മായാവിയും ഒക്കെ ഇതിനുദാഹരണങ്ങളാണ്. അതു പോലെ തന്നെ ഹരിഹരന്റെ സംവിധാനത്തിൽ സീസർ എന്നൊരു ചിത്രവും ഇങ്ങനെ പ്രാരംഭഘട്ടത്തിൽ തന്നെ നിന്നു പോയിരുന്നു. ഇനി ഇരുവരും ഒന്നിച്ച് ഒരു ചിത്രം വന്നാൽ അത് മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയ ചിത്രം ആയി മാറും അത് ഉറപ്പ്.