മലയാളത്തിന്റെ പ്രിയ താരം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് 2018 ഡിസംബറിൽ തിയേറ്ററുകളിൽ എത്തിയ ബ്രഹ്മാണ്ട ചിത്രം ആണ് ഒടിയൻ. മഞ്ജു വാര്യർ നായിക ആയെത്തിയ ചിത്രത്തിൽ വില്ലൻ ആയെത്തിയത് പ്രകാശ് രാജ് ആയിരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ നെഗറ്റീവ് റിവ്യൂസ് ലഭിച്ച ചിത്രം പക്ഷെ തിയേറ്ററുകളിൽ വിജയം ആയി മാറിയിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കാഴ്ചക്കാരുടെ എണ്ണത്തിൽ യൂട്യൂബിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. വൻ വരവേപ്പാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് അവിടുത്തെ പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. സംവിധായകൻ വി എ ശ്രീകുമാർ മേനോൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടത്. ചിത്രത്തിലെ നായകനായ മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് ശ്രീകുമാർ മേനോൻ ഈ സന്തോഷ വിവരം എല്ലാവരുമായി പങ്കുവെച്ചത്.

-m

ശ്രീകുമാർ മേനോന്റെ പോസ്റ്റ്‌ ഇങ്ങനെ, “ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ…ആർ ആർ ആർ ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. ഹിന്ദി ഒടിയന്റെ ലിങ്ക് ഇതോടൊപ്പം. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ”. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ലിങ്കും സംവിധായകൻ തന്റെ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. ഇപ്പോഴും ഒട്ടേറെ ആളുകൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ കണ്ടുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published.

You May Also Like

പുത്തൻ കേസും അന്വേഷണവുമായി അയ്യർ വീണ്ടുമെത്തുന്നു, റിലീസ് തീയതി പുറത്ത്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന…

മദ്യം രുചിച്ചു നോക്കിയിട്ടുണ്ട് ; മമ്മൂട്ടി

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് മമ്മൂക്ക.അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം.…

ആപ്പിള്‍ ഐ ഫോണ്‍ 14 പ്രോ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി

മലയാളിയുടെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയ്ക്ക് അഭിനയത്തിന് പുറമെ ടെക്നോളജി യോടുള്ള താല്പര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന…

ആറാട്ടിന്റെ വമ്പൻ വിജയത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കാൻ ബി ഉണ്ണികൃഷ്ണൻ

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…