മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരിൽ ഒരാളാണ് ഫാസിൽ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം വഴിയാണ് മോഹൻലാൽ സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രം ആയെത്തിയ മോഹൻലാൽ ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അതിന് ശേഷം ഒരുപാട് ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി ഫാസിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ തൊണ്ണൂറുകളിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കാൻ ഇരുന്ന ഒരു ചിത്രം ഫാസിൽ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

മോഹൻലാലിനെ വെച്ച് ഒരു സീരിയൽ കില്ലർ ചിത്രം എടുക്കാൻ ആയിരുന്നു ഫാസിലിന്റെ പദ്ധതി. അത്തരം സിനിമകൾ വളരെ കുറച്ച് മാത്രം ഇറങ്ങിയിരുന്ന ആ കാലത്ത് കുടുംബപ്രേക്ഷകരുടെ ഇടയിൽ തനിക്ക് ഉള്ള സ്വീകാര്യത ആ ചിത്രം ചെയ്താൽ നഷ്ട്ടപ്പെടുമോ എന്ന ആശങ്കയിൽ മോഹൻലാൽ ആ സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു. ആ ചിത്രം പിന്നീട് ഫാസിൽ കില്ലർ എന്ന പേരിൽ തെലുങ്കിൽ നാഗാർജുനയെ നായകനാക്കി ഒരുക്കിയിരിന്നു. ചിത്രം അവിടെ സൂപ്പർഹിറ്റ് ആയിരുന്നു. മോഹൻലാലിന്റെ കരിയറിലെ നല്ലൊരു വേഷമാണ് ആ ചിത്രം വേണ്ടെന്ന് വെച്ചതിലൂടെ അദ്ദേഹത്തിന് നഷ്ടമായത്.