മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമ എന്നല്ല ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മോഹൻലാൽ. അതിൽ ഒരു തർക്കവും ഇല്ല. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ വേറെ ഒരു നടനും ആദ്യ പത്തിൽ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രെദ്ധേയമാണ്.

ഇന്ന് മോഹൻലാലിന്റെ അറുപത്തി രണ്ടാം ജന്മദിനം ആണ്. ഒട്ടേറെ ആരാധകരും സെലിബ്രിറ്റികളും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി മോഹൻലാലിന് ജന്മ ദിന ആശംസകൾ നേർന്ന് കഴിഞ്ഞു. ഇപ്പോൾ ബാബു ആന്റണി ഇട്ട ഒരു പോസ്റ്റിന് താഴെ ഒരു ആരാധകൻ ചോദിച്ച ചോദ്യവും അതിന് ബാബു ആന്റണി നൽകിയ മറുപടിയുമാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഇന്ന് രാവിലെ തന്റെ ഒരു ചിത്രം പങ്കുവെച്ചു ബാബു ആന്റണി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെ ഒരു മോഹൻലാൽ ആരാധകൻ ഇന്ന് ലാലേട്ടന്റെ പിറന്നാൾ ആണ്. ഒന്ന് പോസ്റ്റ് ഇടത്തില്ലേ എന്ന് ചോദിച്ചു രംഗത്ത് എത്തിയത്. എന്റെ ബെർത്ത്ഡേക്ക് ആരും ഇട്ടു കണ്ടില്ല എന്നാണ് ബാബു ആന്റണി ആ ചോദ്യത്തിന് മറുപടി കൊടുത്തത്. ഒട്ടേറെ ലൈക്കുകളും കമ്മെന്റുകളും ആണ് ബാബു ആന്റണിയുടെ മറുപടിക്ക് കിട്ടി കൊണ്ടിരിക്കുന്നത്. നിലവിൽ ധമാക്ക എന്ന ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാർ എന്ന ചിത്രത്തിൽ ആണ് ബാബു ആന്റണി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.