മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. വ്യത്യാസതമായ അഭിനയ ശൈലി കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിൽ വന്ന് അൻപത് വർഷത്തിൽ ഏറെ ആയിട്ടും ഇപ്പോഴും വ്യത്യാസത സ്വഭാവമുള്ള കഥാപാത്രങ്ങൾ അദ്ദേഹം തേടി പിടിച്ചു ചെയ്യാറുണ്ട്.

ഈ വർഷം മമ്മുട്ടിയുടേതായി മൂന്ന് ചിത്രങ്ങൾ ആണ് പുറത്തിറങ്ങിയത്. മൂന്ന് ചിത്രങ്ങളിലും മൂന്ന് ദൃവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. തിയേറ്ററിൽ റിലീസ് ചെയ്ത ഭീഷമപർവ്വവും, സിബിഐ ഫൈവ് ദി ബ്രയിനും സോണി ലൈവ് വഴി ഡയറക്റ്റ് ഒ ടി ടി റിലീസ് ആയത്തിയ പുഴുവിലും വളരെ മികച്ച പ്രകടനം ആണ് മെഗാസ്റ്റാർ കാഴ്ചവെച്ചത്.

ഇപ്പോൾ പുഴുവിന്റെ റിലീസിനോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. കണ്ടന്റ് വൈസ് മലയാള സിനിമയോട് മത്സരിക്കാൻ ഇന്ന് ഇന്ത്യയിൽ മറ്റൊരു സിനിമ ഇൻഡസ്ട്രിയും ഇല്ല എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇന്ന് ഏറ്റവും കൂടുതൽ നല്ല സിനിമകൾ ഉണ്ടാകുന്നത് മലയാളത്തിൽ ആണ്. ബഡ്ജറ്റ് വെച്ച് അല്ല കലാമൂല്യം ഉള്ള ചിത്രങ്ങളെ ഉദ്ദേശിച്ചാണ് മമ്മുട്ടി ഇത് പറഞ്ഞത്.

ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന നന്പകൽ നേരത്ത് മയക്കം, നിസാം ബഷീറിന്റെ റോഷറാക്ക്, അഖിൽ അക്കിനെനി ചിത്രം ഏജന്റ് അങ്ങനെ ഒരുപിടി പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ ആണ് ഇനി പുറത്ത് വരാൻ ഉള്ളത്.