മലയാളം, തമിഴ് സിനിമകളിലെ ശ്രെദ്ധേയയായ ഒരു നടിയാണ് മാളവിക മോഹനൻ. പ്രശസ്ത ഛായഗ്രഹകൻ മോഹനന്റെ മകളായ മാളവിക ദുൽഖർ സൽമാൻ നായകൻ ആയെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകൻ ആക്കി ഹനീഫ് അദ്ദേനി ഒരുക്കിയ ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ ആണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം.

രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട, ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ആണ് താരം തമിഴ് സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ധനുഷ് നായകൻ ആയെത്തിയ മാരൻ ആണ് മാളവിക അഭിനയിച്ച് പുറത്തിറങ്ങിയ അവസാന തമിഴ് ചിത്രം. കാർത്തിക് നരേൻ സംവിധാനം ചെയ്ത ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാർ വഴി ഡയറക്റ്റ് റിലീസ് ആയാണ് പുറത്ത് വന്നത്. നിലവിൽ ബോളിവുഡ് ചിത്രമായ യുദ്രയുടെ തിരക്കുകളിൽ ആണ് താരം.

ഇപ്പോൾ ട്വിറ്ററിൽ ആരാധകരുമായി താരം നടത്തിയ സംവാദത്തിന് ഇടയിൽ ഒരാൾ ചോദിച്ച ചോദ്യത്തിന് മാളവിക നൽകിയ ഉത്തരം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു വ്യാജ ഐഡിയിൽ നിന്നാണ് അശ്ലീല ചുവയുള്ള ചോദ്യം അയാൾ ചോദിച്ചത്. അതിന് അപ്പോൾ തന്നെ താരം ചുട്ട മറുപടി നൽകുകയും ചെയ്തു.

മാരൻ എന്ന ധനുഷ് ചിത്രത്തിലെ കിടപ്പറ രംഗത്തെ പറ്റി ആണ് അയാൾ ചോദിച്ചത്. ആ കിടപ്പറ രംഗം എത്ര തവണ ഷൂട്ട് ചെയ്തു എന്നായിരുന്നു ചോദ്യം. നിങ്ങൾ ഏറ്റവും മോശമായി ചിന്തിക്കുന്ന ഒരാളായത് കൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചത് എന്നായിരുന്നു മാളവിക മറുപടി നൽകിയത്. താരത്തിന്റെ മറുപടി കയ്യടിച്ച് ആണ് ആരാധകർ സ്വീകരിച്ചത്.