മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന പി ടി സംവിധാനം ചെയ്ത് മെയ്‌ 12 ന് സോണി ലൈവ് വഴി പുറത്തിറങ്ങിയ ചിത്രമാണ് പുഴു. സിന് സൈൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ജെക്‌സ്‌ ബിജോയ്‌ സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

തന്റെ ആദ്യ ചിത്രം വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ റത്തീനക്ക് സാധിച്ചിട്ടുണ്ട്. ഒരു അച്ഛൻ അല്ലെങ്കിൽ ഒരു മുതിർന്ന മനുഷ്യൻ സ്വന്തം മക്കൾക്കും സമൂഹത്തിനും എങ്ങനെ ആവാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരുന്ന സിനിമ. അതുപോലെ തന്നെ സമൂഹത്തിൽ അപ്പർ പ്രിവിലേജിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന വിവേചനം, ടോക്സിസിറ്റി അങ്ങനെ പല കാര്യങ്ങളും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സിനിമക്ക് ആയിട്ടുണ്ട്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇന്ത്യയിൽ മറ്റൊരു സൂപ്പർസ്റ്റാറും ഇങ്ങനെ ഒരു വേഷം ചെയ്യാൻ ധൈര്യം കാണിക്കും എന്ന് തോന്നുന്നില്ല. മമ്മുട്ടിയെ കൂടാതെ പാർവതി, പാർവതിയുടെ ഭർത്താവ് ആയി അഭിനയിച്ച നടൻ, മമ്മുട്ടിയുടെ മകൻ ആയി അഭിനയിച്ച കുട്ടി എന്നിവരുടെ പ്രകടനങ്ങളും നന്നായിരുന്നു. മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

ഇപ്പോൾ ചിത്രം കണ്ട് ഹൈകോർട്ട് അഡ്വക്കേറ്റ് ആയ സംഗീത ലക്ഷമണ തന്റെ ഫേസ്ബുക്ക് വാളിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പ് വിവാദം ആയിരിക്കുകയാണ്. കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ, “പുഴു എന്ന സിനിമ കണ്ടു. മമ്മൂട്ടി എന്ന മഹാനടൻ കാലം ചെയ്തു എന്ന് കരുതും ഞാൻ. അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം ഈ സിനിമയിൽ. ഇത്രയും പ്രായം ചെന്ന ഒരു കാർന്നോർക്ക് എങ്ങനെയാണ് അത്രയും ചെറിയ പ്രായത്തിലുള്ള മകൻ എന്നതിന് കഥയിൽ ചോദ്യവുമില്ല ഉത്തരവുമില്ല. എത്രയോ എത്രയോ എത്രയോ സിനിമകളിൽ മമ്മൂട്ടിയുടെ അഭിനയസിദ്ധി ഇമവെട്ടാതെ നോക്കിയിരുന്നിട്ടുണ്ട് ഞാൻ. എന്നിട്ടാണിപ്പോൾ ഇത്രമേൽ ഞാൻ ആ മഹാനടനെ വെറുത്തു പോയത്. സിദ്ധിക്ക്, ജോജു, ഇന്ദ്രജിത്ത് അങ്ങനെ ആരെങ്കിലുമായിരുന്നില്ലേ ആ കഥാപാത്രത്തിന് കൂടുതൽ ഇണങ്ങുക, അവരാരെങ്കിലും ആയിരുന്നുവെങ്കിൽ ആ സിനിമയ്ക്ക് ഒരു freshness ഉണ്ടാവുമായിരുന്നു എന്നുമൊക്കെ ചിന്തിച്ചു കൊണ്ടാണ് മമ്മൂട്ടിയെ ഞാൻ കണ്ടു തീർത്തത്, ഈ സിനിമയിൽ മമ്മൂട്ടിയെ ഞാൻ സഹിച്ചു തീർത്തത്.
നടി പാർവ്വതി തിരുവോത്തിന്റെ ഒരു സിനിമ പോലും ഞാൻ കാണാതിരുന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. ചിലതൊക്കെ പല തവണ കണ്ടിട്ടുമുണ്ട്.”

“I love watching the actress in her perform on screen. പുഴു സിനിമയുടെ പ്രമോഷണൽ അഭിമുഖപരിപാടിയിൽ പാർവ്വതി ഇരുന്ന്, എന്തോ ഭയങ്കര കഥാപാത്രമാണ് ഈ സിനിമയിൽ താൻ ചെയ്തു വെച്ചത് എന്ന് വലിയ വായിൽ പറയുന്നത് കേട്ടിരുന്നു. I’m disappointed.
മമ്മൂട്ടിയുടെ അറുബോറൻ ചേഷ്ടകളും പാർവ്വതിയുടെ മോശപ്പെട്ട അഭിനയവും സഹിക്കാനുള്ള അതിഭയങ്കരമായ ക്ഷമയുണ്ടെങ്കിൽ ഇപ്പറഞ്ഞ സിനിമ കാണേണ്ടത് തന്നെ. The storyline is superb. മമ്മൂട്ടിയുടെയും പാർവ്വതിയുടെയും artificiality നിറഞ്ഞ പ്രകടനങ്ങൾ ഇനിയൊരിക്കൽ കൂടി സഹിക്കാൻ വയ്യ. അത് കൊണ്ടു മാത്രം പുഴു വീണ്ടും കാണണം എന്നെനിക്ക് തോന്നുന്നുമില്ല. Mammootty, please stay at home. Please. Or you may attend funerals, marriages etc. അത് മതി. അഭിനയിച്ച് വെറുപ്പിക്കരുത്. പ്ലീസ്.
മമ്മൂട്ടിയെക്കാൾ എത്രയോ മികച്ച അഭിനയം കാഴ്ചവെച്ചത് ആ മകൻ കഥാപാത്രം ചെയ്ത ചെറിയ കുട്ടിയാവും. ഹരി, കുട്ടപ്പൻ, അമീർ എന്നീ കഥാപാത്രങ്ങളും അവയ്ക്ക് തുടിക്കുന്ന ജീവൻ നൽകിയ അഭിനേതാക്കളുടെ പ്രകടനവും. Those are the only ‘take home’ valuables in the film. And they are precious, eternal.
A movie not to be missed, A movie definitely worth watching.”

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ശ്രീനാഥ് ഭാസി നായകനാകുന്ന പടച്ചോനെ ഇങ്ങള് കാത്തോളിയുടെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി നായകനായി…

ഇതിലും ഭേദം ഏട്ടന്റെ മരക്കാർ ആണ്, പൊന്നിയിൻ സെൽവൻ കണ്ട ശേഷം സന്തോഷ്‌ വർക്കി

ഇതിഹാസ സംവിധായകൻ മണിരത്നം സംവിധാനം ചെയ്ത് ഇന്നലെ ലോകം എമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ബ്രഹ്‌മാണ്ട…

എന്റെ ജീവിതത്തിന്റെ നല്ലൊരു സമയമാണ് വെറുതെ പോയത്, കമ്മിറ്റഡായിരുന്നു എന്ന് പറയാമായിരുന്നു

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയുടെ തിരക്കഥയിൽ സംവിധാനം…

കിടപ്പറ രംഗം എത്ര തവണ ഷൂട്ട്‌ ചെയ്‌തെന്ന ചോദിച്ചയാൾക്ക് ചുട്ട മറുപടി നൽകി മാളവിക മോഹനൻ, കയ്യടിച്ച് ആരാധകർ

മലയാളം, തമിഴ് സിനിമകളിലെ ശ്രെദ്ധേയയായ ഒരു നടിയാണ് മാളവിക മോഹനൻ. പ്രശസ്ത ഛായഗ്രഹകൻ മോഹനന്റെ മകളായ…