വെറും മൂന്ന് ചിത്രങ്ങൾ കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിച്ച സംവിധായകൻ ആണ് പ്രശാന്ത് നീൽ. ഉഗ്രം, കെ ജി എഫ് ചാപ്റ്റർ വൺ, കെ ജി എഫ് ചാപ്റ്റർ ടു എന്നീ ചിത്രങ്ങൾ ആണ് പ്രശാന്ത് നീൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയത്. ഇനി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് പുറത്ത് വരാൻ ഉള്ള ചിത്രം പ്രഭാസ് നായകനായി എത്തുന്ന സാലാർ ആണ്. മലയാളത്തിന്റെ പ്രിയതാരം പ്രിത്വിരാജ് സുകുമാരനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സലാറിന്റെ അപ്ഡേറ്റ് ഉടൻ പുറത്ത് വിടുമെന്ന് കെ ജി എഫ് പ്രൊമോഷൻ സമയം സംവിധായകൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അത് കഴിഞ്ഞു ഇത്രയും നാൾ ആയിട്ടും ചിത്രത്തെ കുറിച്ച് യാതൊരു വിധ അപ്ഡേറ്റും വന്നില്ല. ഇതേത്തുടർന്ന് ആണ് ചിത്രത്തിന്റെ അപ്ഡേറ്റ് വേണം എന്ന് ആവശ്യപ്പെട്ടു ഒരു പ്രഭാസ് ആരാധകൻ സംവിധായകൻ പ്രശാന്ത് നീലിന് ആത്മഹത്യ കുറിപ്പ് അയച്ചത്.

പ്രഭാസ് അണ്ണന്റെ സാഹോക്കും രാധേ ശ്യാമിനും ഇത് തന്നെ സംഭവിച്ചു. സലാറിന്റെ വിഷയത്തിൽ ഇത് ആവർത്തിക്കാൻ അനുവദിക്കില്ല എന്നും ആരാധകൻ പറയുന്നു. ഈ മാസം തന്നെ സലാറിന്റെ അപ്ഡേറ്റ് പുറത്ത് വിടണം എന്നും അല്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യാൻ മടിക്കില്ല എന്നും സംവിധായകൻ പ്രശാന്ത് നീലിന് അയച്ച ആത്മഹത്യ കുറിപ്പിൽ ആരാധകൻ പറയുന്നു. അതേസമയം ഒരുപിടി വമ്പൻ ചിത്രങ്ങൾ ആണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. കെ ജി എഫിന്റെ വമ്പൻ വിജയത്തിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സലാറിൽ ആരാധകർ വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇനിയും ഒടിടിക്ക് ചിത്രം കൊടുത്താൽ മോഹൻലാൽ ചിത്രങ്ങൾ തിയേറ്റർ കാണില്ല, കടുത്ത നിലപാടുമായി തിയേറ്റർ ഉടമകൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് മലയാളികളുടെ…

സീത രാമം എന്ന ചിത്രത്തിന്റെ റീലീസിന് സഹായമായത് മമ്മൂട്ടി യൂസഫലി സൗഹൃദമോ?

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് സീത രാമം. ബോക്സ്ഓഫീസിൽ…

ലൂസിഫർ സിനിമ എനിക്ക് അത്ര തൃപ്തിയായില്ല ; എന്നാൽ തെലുങ്കിൽ കുഴപ്പമില്ല : മനസ്സു തുറന്നു ചിരഞ്ജീവി

മോഹൻലാൽ തകർത്തുഭിനയിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ ആരാധകരിൽ ഏറെ ആവേശമാണ്…

ദുൽഖർ സൽമാൻ ഒരു പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ? വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമയിലെ യുവ നടൻമാരിൽ ഏറെ ശ്രെദ്ദേയനായ ഒരാളാണ് മലയാളികൾ സ്നേഹത്തോടെ കുഞ്ഞിക്ക എന്ന് വിളിക്കുന്ന…