മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഏറ്റവും കൂടുതൽ നാഷണൽ അവാർഡ് നോമിനേഷൻ നേടിയ നടൻ കൂടിയാണ് മമ്മുട്ടി. ഇപ്പോൾ കഴിഞ്ഞ ദിവസം സോണി ലൈവ് വഴി ഇറങ്ങിയ പുഴു എന്ന ചിത്രം കണ്ടിട്ട് ഫൈറൂസ് കമറുദ്ധീൻ തന്റെ ഫേസ്ബുക്ക് വാളിൽ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മുട്ടി ഒരു ഗംഭീര അഭിനേതാവ് ആണെന്നും സംവിധായകരുടെ താളത്തിന് അനുസരിച്ച് തുള്ളുന്ന പാവ പോലെയാണ് മമ്മുട്ടി എന്ന അഭിനേതാവ് എന്നും കുറിപ്പിൽ പറയുന്നു. സംവിധായകൻ എന്ത് പറയുന്നോ അതുപോലെ എല്ലാം തന്നിലെ അഭിനേതാവിനെ ഉപയോഗിക്കാൻ തയ്യാറാകുന്ന നടനാണ് മമ്മുട്ടി എന്നും കുറിപ്പിൽ പറയുന്നു.

കുറുപ്പിന്റെ പൂർണ രൂപം ഇങ്ങനെ; “മനുഷ്യനായ നായകനും , ബ്രാഹ്മണനായ വില്ലനും. തുടക്കം മുതലേ സിനിമയുടെ പശ്ചാത്തലവും, കഥാപാത്രങ്ങളുടെ ആഴവും മനസ്സിലാക്കി കണ്ടവർ മാത്രം വായിക്കുക. ഒന്നും മനസ്സിലാകാതെ ഫോർവേഡ് അടിച്ചു കണ്ടവർ ഇത് വായിച്ചു സമയം കളയാതെ വേറെ ഏതേലും സിനിമ ഫോർവേഡ് ചെയ്തു കാണാൻ ശ്രെമിക്കുക. തിരക്കഥ നായകൻ ആയ ചിത്രം. പുഴു എന്ന പേരാണ് ചിത്രത്തിന് എങ്കിലും കണ്ടു കഴിഞ്ഞാൽ മനസ്സിലാകും തക്ഷകൻ എന്ന പേരും ചിത്രത്തിന് അനുയോജ്യമാണ്. ചില കാര്യങ്ങൾ വാരി കോരി എടുത്തു കാണിക്കാതെ തലയിൽ മൂളയുണ്ടെങ്കിൽ മനസ്സിലാക്കിക്കൊ എന്ന നിലപാട് ഒരു തുടക്കമാണ്. പ്രേക്ഷകരുടെ നിലവാരം ഉയർന്നു എന്ന് മമ്മൂക്ക പറഞ്ഞത് പോലെ… പുറമെ എന്തൊക്കെയൊ പതിഞ്ഞ താളത്തിൽ പറഞ്ഞു പോയി എന്ന് പറയുന്നവർക്ക് ഒന്നുകിൽ സിനിമയുടെ ആഴം മനസ്സിലായിട്ടില്ല, അല്ലെങ്കിൽ ചിത്രം ലാഗ് ആണെന്ന് പറഞ്ഞു മുഴുവൻ കണ്ടിട്ടുണ്ടാവില്ല. രണ്ടു മണിക്കൂറിനുള്ളിൽ പതിയെ ഇഴങ്ങി നീങ്ങുന്ന പുഴുവിനെ പോലെ, ഉയർന്ന അറിവുണ്ടെന്നു സ്വയം കരുതുന്ന എന്നാൽ തന്റെ ചിന്തയാണ് ശെരി എന്ന് കരുതുന്നവർ ഉള്ള ഈ ലോകത്തു പേര് പോലുമില്ലാത്ത IPS ഉദ്യോഗസ്ഥൻ ഒരു പ്രതീകമാണ്. മാറേണ്ടത് മറ്റുള്ളവരല്ല താനും തന്റെ ചിന്തകളുമാണെന്ന് അംഗീകരിക്കാൻ പോലുമുള്ള വകതിരിവ് ഇല്ലാത്തവർ ഇന്നും നമുക്കിടയിലുണ്ട് എന്ന് പുഴു പറയാതെ പറയുന്നു. പിറന്നു വീഴുന്ന കുഞ്ഞിനെ പോലും ഇല്ലതാക്കാൻ ഈ ജാതിയത വലിയ കാരണമായേക്കാം.

മമ്മൂക്ക സംവിധായകരുടെ പാവയാണ് നടൻ എന്ന് പറയുന്നു എങ്കിലും നിങ്ങൾ ചെയ്തു വെക്കുന്നത് സംവിധായകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നതിലും എത്രയോ മുകളിലാണ്. മലയാളത്തിൽ മുന്നറിയിപ്പിനു ശേഷം ഇത്രയും ഉള്ളിൽ കൊള്ളുന്ന ഒരു സിനിമ അതാണ് എനിക്ക് പുഴു. സി കെ രാഘവനെ പോലെ ഈ പുഴുവിനേയും അത്രത്തോളം വെറുപ്പോടെ ഇഷ്ടപെടുന്നു. അപ്പുണ്ണി ശശി ചേട്ടാ താങ്കൾ എന്ന നടനല്ലാതെ മറ്റൊരാൾക്ക് ആ വേഷം ചെയ്യാൻ കഴിയില്ല എന്ന തരത്തിൽ താങ്കൾ ചെയ്തു വെച്ചിട്ടുണ്ട്. ചെറിയ ചിരിയിൽ , വാക്കുകളിൽ ഒരുപാട് കാര്യങ്ങൾ താങ്കളുടെ കഥാപാത്രം സംസാരിക്കുന്നു. രഥീനാ മാം ഇത്രയും ഒതുക്കത്തോടെ ചെയ്ത താങ്കൾ ഈ ഒരു സിനിമ കൊണ്ട് ഒരു മികച്ച സംവിധായിക ആണെന്ന് തെളിയിച്ചിരിക്കുന്നു. ഇതിലും മികച്ച ചിത്രങ്ങൾ താങ്കൾ ചെയ്യും. കാണുന്നവർ തീരുമാനിക്കട്ടെ എന്ന തരത്തിൽ ചിത്രത്തിന്റെ കഥയും, തിരക്കഥയും എത്രത്തോളം സൂക്ഷ്മതയോടെ ചെയ്തിവെച്ചിട്ടുണ്ട് എന്ന് സിനിമ കണ്ടു മനസ്സിലാക്കിയവർക്ക് അറിയാം. സിനിമക്ക് അനുയോജ്യമായ ഫ്രെയിംസ് ഒരുക്കിയ തേനി ഈശ്വർ താങ്കളുടെ നൻ പകൽ എന്ന മമ്മൂക്ക ചിത്രത്തിനായ് കാത്തിരിക്കാൻ ഒരു കാരണം കൂടെയായി ഈ പുഴു. പുഴുവിന്റെ ഇഴച്ചിൽ എത്രത്തോളം അസ്വസ്ഥത ഉണ്ടാക്കും അതെ പോലെ ജേക്സ് ബിജോയ് താങ്കൾ ഒരുക്കിയ ബിജിഎം തലയിലൂടെ ഇഴഞ്ഞു നടക്കുന്നു ഇപ്പോഴും. ലാഗ് ആണെന്ന് പറഞ്ഞു ചിത്രം കാണാതെ പോയവരോട് ഒരുതവണ മുഴുവനായി കാണാൻ ശ്രമിക്കു എന്ന് പറയുന്നില്ല , കാരണം ആ ലാഗ് ഇല്ലാതെ ഈ ചിത്രം ചെയ്യാൻ കഴിയില്ല. അത്രയും വൃത്തികെട്ട ചിന്താഗതിയുള്ളവർക്ക് ഈ ചിത്രം അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരിക്കും. എത്രത്തോളം നിങ്ങൾ ഈ ചിത്രത്തിൽ മമ്മൂക്കയെ വെറുക്കുന്നോ അത്രത്തോളം ആ കഥാപാത്രം നന്നായിട്ടുണ്ട് എന്നാണ് അർഥം. മുന്നറിയിപ്പ് സിനിമ കണ്ട് ck രാഘവന്റെ ശരീരത്തിൽ രാഘവന്റെ ഭാര്യയുടെ പ്രേതം കയറിയതാണെന്ന് പറഞ്ഞ ഒരു കൂട്ടുക്കാരൻ എനിക്കുണ്ടായിരുന്നു. ഇപ്പോ അവൻ ഒരു സിനിമ എഴുതുവാണെന്ന് കേട്ടിരുന്നു. എന്താകുമോ എന്തോ”