ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത് ഏപ്രിൽ 13 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് ബീസ്റ്റ്. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിൽ വിജയിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സെൽവരാഘവൻ, ഷൈൻ ടോം ചാക്കോ, യോഗി ബാബു, റെഡിൻ കിങ്സ്ലേ, അപർണ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ചായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസയാണ്. ആർ നിർമ്മൽ എഡിറ്റിങ്ങും അന്പറിവ് സംഘടനവും നിർവഹിക്കുന്നു. ജാനി മാസ്റ്ററാണ് കൊറിയോഗ്രാഫർ.

ചിത്രത്തിൽ വീര രാഘവൻ എന്ന റോ ഏജന്റ് ആയാണ് ദളപതി വിജയ് എത്തുന്നത്. ഇത്തവണയും രക്ഷകൻ റോളിൽ ആണ് വിജയ് എത്തുന്നത്. മാളിൽ ഉള്ളവരെ രക്ഷിക്കുന്ന കഥാപാത്രം ആണ് വിജയ് ഇത്തവണ ചെയ്യുന്നത്. ചെന്നൈയിലെ ഒരു മാളിൽ കുറെ ആളുകളെ കുറച്ചു തീവ്രവാദികൾ ബന്ധികൾ ആക്കുന്നു. അതെ മാളിൽ ആ സമയം വീര രാഘവനും ഉണ്ടായിരുന്നു. അവിടെയുള്ള വീര രാഘവൻ തീവ്രവാദികളെ കീഴ്പ്പെടുത്തി ആളുകളെ രക്ഷിക്കുന്നത് ആണ് ചിത്രത്തിന്റെ കഥ. ദളപതി വിജയിയുടെ വൺ മാൻ ഷോ തന്നെയാണ് ചിത്രത്തിലൂടെനീളം കാണാൻ കഴിയുക. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നല്ല തട്ട് പൊളിപ്പൻ ബിജിഎമും ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. നെൽസൺ തന്റെ സ്ഥിരം ശൈലിയായ കോമഡി ഇതിലും നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. കോമഡി രംഗങ്ങൾ പ്രേക്ഷകരിലേക്ക് മികച്ച രീതിയിൽ എത്തിക്കാൻ ഇതിൽ അഭിനയിച്ചവർക്കും സാധിച്ചിട്ടുണ്ട്.

വമ്പൻ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് പക്ഷെ വലിയ തോതിൽ ഉള്ള നെഗറ്റീവ് റിവ്യൂ ആണ് ലഭിച്ചത്. കൂടാതെ ഒപ്പം റിലീസ് ചെയ്ത കെ ജി എഫ് ചാപ്റ്റർ 2 വിന് എക്സ്ട്രാ ഓർഡിനറി റിപ്പോർട്ടസും. എങ്കിലും അതൊന്നും ബീസ്റ്റിന്റെ കളക്ഷനെ ഒരു തരത്തിലും ബാധിച്ചില്ല. ഇരുനൂറ്റി അൻപത് കോടിയോളം രൂപ ചിത്രം ആഗോള കളക്ഷനായി നേടി എടുത്തു. അതിന് ശേഷം ഇപ്പോൾ നെറ്റ്ഫ്ളിക്സ് വഴി ഓൺലൈൻ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ് ബീസ്റ്റ്. വലിയ സ്വീകരണമാണ് ചിത്രത്തിന് നേടിഫ്ളിക്സിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് രാജ്യങ്ങളിൽ ചിത്രം നേടിഫ്ലിക്സിൽ ട്രെൻഡിങ് ലിസ്റ്റിൽ വന്നു. മൂൺ ലൈറ്റ് എന്ന ചിത്രത്തിന് പുറകിലായി നിലവിൽ രണ്ടാം സ്ഥാനത്ത് ആണ് നിലവിൽ നേടിഫ്ളിക്സ് ട്രെൻഡിങ്ങിൽ ബീസ്റ്റ്.

Leave a Reply

Your email address will not be published.

You May Also Like

ബിലാൽ എപ്പോൾ തുടങ്ങും, അമൽ നീരദ് പറയുന്നു

മലയാള സിനിമ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും ഒരുപാട് നാളായി കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബിലാൽ. മമ്മൂട്ടിയെ…

മോഹൻലാൽ സിനിമയ്ക്കായി ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ മിഷൻ ഇംപോസിബിൾ ആക്ഷൻ ഡയറക്ടർ

ദൃശ്യം എന്ന മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ചിത്രത്തിനുശേഷം മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ അനൗൺസ്…

ഇത് മലയാളികൾക്ക് അഭിമാന നിമിഷം, ചരിത്ര നേട്ടവുമായി സിബിഐ ഫൈവ്

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

അതിജീവനത്തിന്റെ ഒറ്റയാൾ പോരാട്ടം; മലയൻകുഞ്ഞ് റിവ്യൂ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ നായകനായ ചിത്രം മലയൻകുഞ്ഞ് ഇന്ന് തിയേറ്ററുകളിൽ റിലീസ്…