മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതയായ റത്തീന പി ടി സംവിധാനം ചെയ്ത് മെയ്‌ 12ന് സോണി ലൈവ് വഴി പുറത്തിറങ്ങിയ ചിത്രമാണ് പുഴു. സിന് സൈൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തേനി ഈശ്വർ ഛായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ജെക്‌സ്‌ ബിജോയ്‌ സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് ദീപു ജോസഫ് ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

തന്റെ ആദ്യ ചിത്രം വളരെ മികച്ച രീതിയിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ റത്തീനക്ക് സാധിച്ചിട്ടുണ്ട്. ഒരു അച്ഛൻ അല്ലെങ്കിൽ ഒരു മുതിർന്ന മനുഷ്യൻ സ്വന്തം മക്കൾക്കും സമൂഹത്തിനും എങ്ങനെ ആവാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് പറഞ്ഞു തരുന്ന സിനിമ. അതുപോലെ തന്നെ സമൂഹത്തിൽ അപ്പർ പ്രിവിലേജിൽ സാധാരണ ജനങ്ങൾ അനുഭവിക്കുന്ന വിവേചനം, ടോക്സിസിറ്റി അങ്ങനെ പല കാര്യങ്ങളും വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ സിനിമക്ക് ആയിട്ടുണ്ട്. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഇന്ത്യയിൽ മറ്റൊരു സൂപ്പർസ്റ്റാറും ഇങ്ങനെ ഒരു വേഷം ചെയ്യാൻ ധൈര്യം കാണിക്കും എന്ന് തോന്നുന്നില്ല. മമ്മുട്ടിയെ കൂടാതെ പാർവതി, പാർവതിയുടെ ഭർത്താവ് ആയി അഭിനയിച്ച നടൻ, മമ്മുട്ടിയുടെ മകൻ ആയി അഭിനയിച്ച കുട്ടി എന്നിവരുടെ പ്രകടനങ്ങളും നന്നായിരുന്നു. മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

പുഴു മാറ്റങ്ങളെ തിരിച്ചറിയാൻ ഉള്ള ഒരു ശ്രമം ആണ്. മാറേണ്ടത് നമ്മൾ ആണോ അതോ മറ്റുള്ളവർ ആണോ എന്ന ചർച്ച തന്നെയാണ് അതിനെ പ്രസക്തമാക്കുന്നതും. അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സിനിമ പറയുന്ന വിഷയവും പുഴുവിനെ ഒരു മസ്റ്റ്‌ വാച്ച് ചിത്രമാക്കുന്നു. ചിത്രത്തിന്റെ വിജയാഘോഷം എറണാകുളം ട്രിബ്യൂട്ട് ഹോട്ടലിൽ വെച്ച് നടന്നു. മമ്മുട്ടി, സംവിധായിക റത്തീന, പാർവതി, അപ്പുണ്ണി ശശി ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ തുടങ്ങിയവർ വിജയാഘോഷത്തിൽ പങ്കെടുത്തു. ചിത്രം മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ് എന്നീ ഭാഷകളിൽ സോണി ലൈവിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published.

You May Also Like

മലയാളത്തിലെ വമ്പൻ വിജയത്തിന് ശേഷം ഒടിയൻ ഇനി ഹിന്ദിയിൽ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവുമായ കംപ്ലീറ്റ് ആക്ടർ…

നമ്മൾ പിണങ്ങിയത് ഓർമ്മയുണ്ടോ : മോഹൻലാൽ മമ്മൂട്ടി കൂട്ടുകെട്ടിന്റെ ട്രെയിലർ വൈറലാകുന്നു

മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലും മെഗാ സ്റ്റാർ മമ്മൂട്ടിയും വീണ്ടും ഒന്നിച്ചു.ഇരുവരും വീണ്ടും ഒന്നിച്ചതിന്റെ വീഡിയോ…

അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് മടങ്ങി വരുന്നു

അഞ്ചു വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു. വനിതാ ദിനത്തോടനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവർത്തക…

മമ്മുക്കയോട് അക്കാര്യം പറയുന്നതിനുള്ള ധൈര്യം ലഭിച്ചില്ല, ഭീഷമപർവ്വം തിരക്കഥാകൃത്ത് പറയുന്നു

സമീപ നാളുകളിൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഭീഷമപർവ്വം. അമൽ…