മലയാളത്തിന്റെ പ്രിയ യുവതാരം പ്രിത്വിരാജിനെ നായകനാക്കി ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ആണ് കടുവ. ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ വില്ലൻ ആയത്തുന്നത്. സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, കോട്ടയം രമേശ്, കലാഭവൻ ഷാജോൺ, പ്രിയങ്ക നായർ, റീനു മാത്യൂസ്, സുദേവ് നായർ, മീനാക്ഷി അനൂപ്, രാഹുൽ മാധവ്, ദിലീഷ് പോത്തൻ, സിദ്ധിഖ്, അബു സലിം, സായി കുമാർ, വിജയരാഘവൻ, ജനാർദനൻ, കൊച്ചുപ്രേമൻ, അലൻസിയർ, ശിവജി ഗുരുവായൂർ, വൃദ്ധി വിശാൽ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ ഉണ്ട്.

സിംഹാസനം എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പ്രിത്വിരാജ് സുകുമാരനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കടുവ. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് ചിത്രം ജൂൺ 30 ന് തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെപ്പറ്റി ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ അണിയറ പ്രവർത്തകരിൽ നിന്ന് ഉണ്ടായിട്ടില്ല.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്തു പുറത്തിറങ്ങിയ ജനഗണമനയാണ് പ്രിത്വിരാനിന്റേതായി അവസാനം റിലീസ് ആയ ചിത്രം. ഏപ്രിൽ 28 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനോടകം തന്നെ ആഗോളതലത്തിൽ നൽപ്പത്തി അഞ്ച് കോടി രൂപയോളം കളക്ഷൻ നേടിക്കഴിഞ്ഞു. പ്രിത്വിരാജിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശ്രീദിവ്യ, ശാരി, ദ്രുവൻ, ഷമ്മി തിലകൻ, ജോസുകുട്ടി, ധന്യ അനന്യ, വൈഷ്ണവി തുടങ്ങിയ വൻ താര നിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.