റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്. മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്.

നിലവിൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരി പടങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആണ് കെ ജി എഫ് ചാപ്റ്റർ 2. ആമിർ ഖാൻ ചിത്രം ദംഗലും രാജമൗലി ചിത്രം ബാഹുബലി രണ്ടാം ഭാഗവും മാത്രമാണ് ഇനി കെ ജി എഫിന് മുന്നിൽ ഉള്ളത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന കെ ജി എഫ് ബാഹുബലിയെയും ദംഗലിനെയും മറികടക്കുമോ എന്ന് ഒറ്റുനോക്കുകയാണ് സിനിമ ലോകം.

Leave a Reply

Your email address will not be published.

You May Also Like

അപൂർവ്വരാഗത്തിനു ശേഷം സിബി മലയിലും ആസിഫ് അലിയും ഒന്നിക്കുന്ന അപൂർവ്വരാഗങ്ങൾ എന്ന ചിത്രം ഓഗസ്റ്റിൽ തിയ്യേറ്ററിലേക്ക്

ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രം കൊത്ത് ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി…

അങ്ങനെ സിനിമയിലെ സ്ഥിരം വഴിപോക്കന് ഇത് സ്വപ്ന സാഫല്യം; ശങ്കർ ചിത്രത്തിൽ കമല ഹാസനൊപ്പം അതും നെടുമുടിക്കു പകരക്കാരനായി

വിഖ്യാത താരമായ കമല ഹസ്സൻ നായകനായി ഇറങ്ങിയ ചിത്രമായിരുന്നു ഇന്ത്യൻ എന്ന ചിത്രം. എന്നാൽ ഇപ്പോൾ…

അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.. പുതിയ വിശേഷം അറിയിച്ച് റോബിൻ

ബിഗ് ബോസ് സി മലയാളം സീസൺ ഫോർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ…

കുറുവച്ചനൊപ്പം കടുവാക്കുന്നേൽ മാത്തൻ ആയി വിളയാടാൻ ഈ സൂപ്പർതാരവും എത്തുന്നു

പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ജിനു എബ്രഹാം രചിച്ച പുതിയതായി തീയേറ്ററുകളിൽ ഇറങ്ങാനിരിക്കുന്ന…