സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ള ഒരാളാണ് അമേയ മാത്യു. കരിക്ക് വെബ് സീരിസ് വഴിയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. വെബ് സീരിസ് കൂടാതെ ജയസൂര്യ നായകനായ ആട്-2 എന്ന ചിത്രത്തിലും, ബിബിൻ ജോർജ് നായകനായ ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലും അമേയ അഭിനയിച്ചിട്ടുണ്ട്. എങ്കിലും കരിക്ക് വെബ് സീരിസ് തന്നെയാണ് താരത്തിനെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയ ആക്കിയത്. അമേയ എന്ന പേരിൽ തന്നെ ആയിരുന്നു താരം വെബ് സീരിസിൽ അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് താരം. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ അശ്ലീല കമന്റുമായി വന്ന വ്യക്തിക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് അമേയ. തന്റെ ഇൻസ്റ്റാഗ്രം അക്കൗണ്ടിൽ അഞ്ച് ലക്ഷം ഫോളോവെർസ് തികച്ചതിന്റെ ആഹ്ലാദം ആരാധകരുമായി പങ്കുവെച്ച് അമേയ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. തന്നെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി പറഞ്ഞാണ് താരം ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇട്ടത്. ഈ പോസ്റ്റിന്റെ താഴെയാണ് ഒരാൾ അശ്ലീല കമന്റുമായി എത്തിയത്.

എന്റെ കയ്യിൽ കോണ്ടം ഉണ്ട്, ഒരു രാത്രി വരുമോ എന്നാണ് അയാൾ ഇട്ട കമന്റ്. ഈ കമന്റിന് താരം അപ്പോൾ തന്നെ തക്ക മറുപടി കൊടുത്തു. “നിന്റെ അപ്പൻ അത് ഉപയോഗിച്ചിരുന്നെങ്കിൽ, സ്വന്തമായിട്ട് ഒരു ഐഡി പോലും ഇല്ല. വെറുതെ നെയ്മറിന്റെ അപ്പനെ വിളിപ്പിക്കാനായിട്ട്..”. ഇങ്ങനെയാണ് അമേയ അശ്ലീല കമന്റിന് റിപ്ലൈ നൽകിയത്. ഇതിന് താഴെ ഒരുപാട് ആളുകൾ താരത്തിന് പിന്തുണയുമായി എത്തി. സംഭവത്തിൽ വിമർശനം വർദ്ധിച്ചതോടെ അയാൾ കമന്റ് ഡിലീറ്റ് ചെയ്തു.