മലയാള സിനിമ കണ്ട മികച്ച നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. സമീപ കാലത്ത് തന്റെ കരിയറിൽ ഇത്രയേറെ ഒരു ഉയർച്ച ഉണ്ടായ മറ്റൊരു നടൻ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം. ഇന്ദ്രൻസ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഉടൽ മെയ്‌ 20 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഈ ചിത്രത്തെ കുറിച്ച് ഇന്ദ്രൻസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇട്ട കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

തന്റെ സിനിമ ജീവിതത്തിൽ ഇത്രയും ദിവസം ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ച മറ്റൊരു ചിത്രവും ഇല്ലെന്ന് ഇന്ദ്രൻസ് പറയുന്നു. ഷൂട്ടിംഗിന് ഇടയിൽ ഉടനീളം അടികൊണ്ട് വശം കെട്ട ഒരു ചിത്രം കൂടിയാണ് ഉടൽ. എന്നെ കൊണ്ട് രണ്ടാഴ്ചയിൽ ഏറെയാണ് മാഫിയ ശശി സർ ആക്ഷൻ രംഗങ്ങൾ അഭിനയിപ്പിച്ചത്. അതിന്റെ ഫലം സ്‌ക്രീനിൽ നന്നായി വന്നിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഇന്ദ്രൻസ് പറയുന്നു.

ചിത്രത്തിന്റെ പ്രിവ്യൂ ഷോക്ക് മികച്ച റിപ്പോർട്ടുകൾ ആണ് ലഭിച്ചത്. ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് രഘുനന്ദൻ ആണ്. ഇന്ദ്രൻസിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ തുടങ്ങിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇന്ദ്രൻസിന്റെ കുറിപ്പ് ഇങ്ങനെ:-“ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ സാര്‍ നിര്‍മ്മിച്ച ഉടല്‍ സിനിമയുടെ പ്രീമിയര്‍ ഷോയ്്ക്ക് ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു. പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളില്‍ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു.”

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിധു വിൻസെന്റിന്റെ ‘വൈറൽ സെബി’: വേൾഡ് പ്രീമിയർ മാർച്ച്‌ 20ന്

വിധു വിൻസെൻ്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “വൈറൽ സെബി’. ചിത്രത്തിന്റെ വേൾഡ് വൈഡ്…

മലയാളത്തിലെ ആദ്യ ആയിരം കോടി ചിത്രമാകാൻ മമ്മൂട്ടി ചിത്രം അണിയറയിൽ ഒരുങ്ങുന്നു

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ്…

ഇച്ചാക്കയും ഞാനും രണ്ടു വ്യക്തിത്വങ്ങളാണ്. അദ്ദേഹത്തോട് അസൂയ തോന്നേണ്ട കാര്യം ഇല്ല

മലയാള സിനിമയുടെ നേടും തൂണുകളാണ് മമ്മൂക്കയും ലാലേട്ടനും. പതിറ്റാണ്ടുകളായി മലയാള സിനിമയെയും മലയാളി പ്രേക്ഷകരെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന…

അന്നുമുതൽ ഇന്ന് വരെ നിഴലായി കൂടെയുണ്ട് ആന്റണിയെ കൂടെ കൂട്ടിയ കഥ വെളിപ്പെടുത്തി ലാലേട്ടൻ

മലയാള സിനിമ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരേടാണ് ഇന്ന് മോഹൻലാൽ. കൂടാതെ മലയാളഐകളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടൻ.…