50 വർഷക്കാലം അച്ചടക്കം കൊണ്ടും ആട്മാഭിമാനം കൊണ്ടും നമ്മുടെ നാടിനെ ഞെട്ടിച്ച വ്യക്തിത്വം. അദ്ദേഹത്തിന്റെ 70 ആം പിറന്നാൾ അടുത്തിടെ യുവജന ദിനമായി കൂടെ നമ്മുടെ നാട് ആഘോഷമാക്കുകയുണ്ടായി. മലയാളത്തിന്റെ മഹാ നടനായ മമ്മൂട്ടിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഈ നേട്ടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയതിന് അത്ഭുതപ്പെടാൻ ഒന്നുമില്ല. കാരണത്തെ 24 മണിക്കൂറും സിനിമയേക്കുറിച്ചു മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നു.

മമ്മൂക്കയുടെ അത്ര ജീവിത ചിട്ടകളും ജീവിത രീതികളും സ്വന്തമായുള്ള മറ്റൊരു നടൻ ഇനിയും മലയാള സിനിമയിൽ വരേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ക്യാമറകളോടുള്ള ഇഷ്ടവും കാറുകളോടും ഡ്രൈവിങ്‌നോടുള്ള ഇഷ്ടവും അതേപോലെ മകൻ ദുൽഖറിനും പകർന്നു കിട്ടിയിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ചു പറയുമ്പോൾ പട്ടാളകഥകളാണ് എനിക്ക് ഓര്മ വരുന്നത്. നായർ സാബ് എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം തോളോട് തോൾ ചേർന്ന് അഭിനയിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. അപ്പോഴത്തെ ഒരു ഓര്മ നിങ്ങളുമായി പങ്കു വക്കാൻ ഞാനാഗ്രഹിക്കുന്നു. ഷൂട്ടിംഗ് നടക്കുന്നത് കാശ്മീരിലാണ്. അദ്ദേഹം ഞങ്ങളുടെ ഓഫീസർ ആണ്. 9 പേരുള്ള റെജിമെന്റിന്റെ കമാൻഡിങ് ഓഫീസർ ആണ് മമ്മൂക്ക.

ഒരു ദിവസം കശ്മീരിലെ ഒരു പുൽമേട്ടിൽ ഒരു പരേഡ് സീൻ അഭിനയിക്കുകയാണ്. അപ്പോൾ ശെരിക്കുള്ള ആ റെജിമെന്റിന്റെ ഒരു വലിയ ഓഫീസർ ജീപ്പിൽ അവിടേക്കു വന്നു. മമ്മൂക്ക ഞങ്ങളെക്കൊണ്ട് പരേഡ് ചെയ്യിക്കുന്ന സീനായിരുന്നു. ആ ഓഫീസർ വന്നു നേരെ മമ്മൂക്കക്ക് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് അദ്ദേഹത്തിന്റെ ചെവിയിൽ പറഞ്ഞു “ഇത്രയും ഹാൻഡ്‌സോമ്‌ ആയ ഇത്രയും 100 ശതമാനം പട്ടാളക്കാരാണെന്നു തോന്നിക്കുന്ന ആൾ ഞങ്ങളുടെ കൂട്ടത്തിൽ ഇല്ല സർ ” എന്ന് ..

ഒരു മലയാളി എന്ന നിലയിലും മലയാള സിനിമ രംഗത്ത് മമ്മൂക്കയോടൊപ്പം പ്രവർത്തിക്കുന്ന ഒരു നടൻ എന്ന നിലയിലും ഏറെ അഭിമാനം തോന്നിച്ച ഒരു നിമിഷമായിരുന്നു അത്. സ്പോട്ടിഫയ്, യൂട്യൂബ് എന്നിങ്ങനെയുള്ള പ്ലാറ്റ്‌ഫോമുകളിൽ തകർത്തോടിക്കൊണ്ടിരിക്കുന്ന മുകേഷ് കഥകൾ എന്ന പരിപാടിയിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് പ്രതിപാദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ജെ സി ഡാനിയേൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ജോജു ജോർജ് മികച്ച നടൻ ദുര്ഗ കൃഷ്ണ മികച്ച നടി

മലയാള സിനിമ രംഗത്തെ പ്രതിഭകൾക്കുള്ള പുരസ്‌കാരമായ ജെ സി ഡാനിയേൽ പുരസ്കാരം പ്രഖ്യാപിച്ചു. നടൻ ജോജു…

മോളിവുഡിലെ രാജാവും ആക്ഷൻ കിങും മൽസരിച്ചാൽ ആരു ജയിക്കും ?

മഹാമാരി മൂലം മാസങ്ങൾ നീണ്ട അടച്ചുപൂട്ടലിന് ശേഷം, കേരളത്തിലെ തിയേറ്ററുകൾ ഇപ്പോൾ തുറന്നിരിക്കുന്നു, ദുൽഖർ സൽമാന്റെ…

ഒരു വിജയ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് സൂപ്പർസ്റ്റാർ ചിത്രം പോലെ, പ്രിത്വിരാജ് പറയുന്നു

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു നടനാണ് പ്രിത്വിരാജ് സുകുമാരൻ. രഞ്ജിത്ത് സംവിധാനം…

ഞാൻ വിചാരിച്ചാൽ എനിക്ക് ലോക പ്രശസ്തയാകാം, സിനിമയില്ലെങ്കിലും ഞാൻ ജീവിക്കും

മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ നായികയായി…