റോക്കിങ് സ്റ്റാർ യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഇന്ത്യ ഒട്ടാകെ തരംഗം ആയി മാറിയ കെജിഎഫ് ചാപ്റ്റർ 1 ഇന്റെ രണ്ടാം ഭാഗം ആണ് കെജിഎഫ് ചാപ്റ്റർ 2. ഹോംമ്പല ഫിലിംസ് ആണ് പാൻ ഇന്ത്യൻ റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്. ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. സഞ്ജയ്‌ ദത്ത് വില്ലനായെത്തുന്ന ചിത്രത്തിൽ രവീണ ടണ്ഡൻ, പ്രകാശ് രാജ്, അച്യുത് കുമാർ, ഗരുഡാ റാം തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ഒരമ്മയുടെ കണ്ണ് നീരിൽ നിന്ന് ഉണ്ടാകുന്ന തീയും ആ തീപ്പൊരി കൊണ്ട് റോക്കി സൃഷ്ട്ടിക്കുന്ന വിസ്മയ കാഴ്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. നീ എങ്ങനെ ജീവിക്കും എന്ന് എനിക്ക് അറിയണ്ട, എന്നാൽ നീ മരിക്കുമ്പോൾ സമ്പന്നനായ അതി പ്രബലനായ ഒരാളായി മരിക്കണം എന്ന അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന റോക്കിയുടെ കഥയാണ് കെ ജി എഫ്. മൂന്ന് മണിക്കൂർ അടുത്ത് ദൈർഖ്യം ഉള്ള സിനിമയിൽ ഒരിക്കൽ പോലും കണ്ടിരിക്കുന്നവരെ ബോർ അടിപ്പിക്കാതെ ഉള്ള അവതരണം ആണ് കെ ജി എഫിന്റേത്. റോക്കി ഭായ് ആയെത്തിയ യാഷ് തന്റെ മാനേറിസം കൊണ്ടും സ്വാഗ് കൊണ്ടും ആ കഥാപാത്രത്തെ വളരെ മനോഹരമായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജയ്‌ ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി തുടങ്ങിയവർ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചിട്ടുള്ളത്. സ്‌ക്രീനിൽ വന്ന് പോയാവരെല്ലാം പ്രേക്ഷകരുടെ മനസ്സിൽ പതിയുന്ന വിധത്തിൽ ആണ് സംവിധായകൻ സിനിമ ഒരുക്കിയിട്ടുള്ളത്. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക് അങ്ങനെ ടെക്നിക്കൽ ഡിപ്പാർട്മെന്റ് എല്ലാം വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ തന്നെയാണ് കെ ജി എഫ്.

ഇപ്പോൾ ചിത്രം ഓൺലൈനിൽ ലഭ്യമാണ്. ആമസോൺ പ്രൈം വീഡിയോയിൽ ആണ് ചിത്രം നിലവിൽ പേ പെർ വ്യൂ രീതിയിൽ സ്ട്രീം ചെയ്യപ്പെടുന്നത്. 199 രൂപ കൊടുത്ത് ആർക്കും കെ ജി എഫ് രണ്ടാം ഭാഗം ആമസോണിൽ ആസ്വദിക്കാൻ സാധിക്കും. ഇതിന് ആമസോൺ സബ്സ്ക്രൈബ് ചെയ്യേണ്ട ആവശ്യമില്ല.

Leave a Reply

Your email address will not be published.

You May Also Like

മമ്മൂട്ടിയോടൊപ്പം ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ 3 നായികമാർ

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനുമായി കൈകോർക്കാൻ ഒരുങ്ങുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടേയും ബി…

ഷിബു ബേബി ജോണിനൊപ്പം L353 യുടെ പണിപ്പുരയിലേക്ക് ലാലേട്ടൻ..

ഒടുവിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ മോഹൻലാലിന്റെ ‘എൽ 353’ പ്രഖ്യാപിച്ചു, ‘അതിരൻ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ യുവ…

മിന്നൽ മുരളി എന്ന ചിത്രം കൊണ്ട് ടോവിനോ എന്ത് നേടി

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത് വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ…

മോളിവുഡിൽ മോഹൻലാലിനൊപ്പം അഭിനയിക്കണം പ്രിയദർശനോടു ചോദിച്ചു നോക്കട്ടെ, ബോളിവുഡ് താരം അക്ഷയ്കുമാർ

ബോളിവുഡിൽ മിന്നും താരമായി തിളങ്ങുന്ന താരമാണ് അക്ഷയ് കുമാർ എന്നാൽ മോളിവുഡിൽ നിന്നും പോകുന്ന ഏറ്റവും…