മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി 18ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ആറാട്ട്. ചിത്രം മാർച്ച് ഇരുപത് മുതൽ ആമസോൺ പ്രൈമിൽ പ്രദർശനം ആരംഭിച്ചിരുന്നു. ചിത്രത്തിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കേന്ദ്ര കഥാപാത്രമായെത്തുമ്പോൾ ചിത്രത്തിൽ നായികയായെത്തിയിരിക്കുന്നത് തെന്നിന്ത്യൻ നടി ശ്രദ്ധ ശ്രീനാഥ് ആണ്. സിദ്ദീഖ്, സായികുമാർ, നെടുമുടി വേണു, വിജയരാഘവൻ, കോട്ടയം രമേശ്, ജോണി ആന്റണി, റിയാസ് ഖാൻ, നന്ദു, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, ലുക്ക്മാൻ, അശ്വിൻ കുമാർ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്.

ഒരു കംപ്ലീറ്റ് മാസ്സ് ആക്ഷൻ എന്റെർറ്റൈൻർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാസ്സിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. പാലക്കാട്ടെ ഒരു ഗ്രാമത്തിൽ പാടം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർപ്പാക്കി പാടം സ്വന്തമാക്കാൻ അവിടുത്തെ ഭൂമാഫിയ നെയ്യാറ്റിൻകര എന്ന ഗ്രാമത്തിൽ നിന്ന് നെയ്യാറ്റിൻകര ഗോപനെ കൊണ്ടുവരുന്നത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. എന്നാൽ ഗോപന്റെ അവിടേക്ക് ഉള്ള വരവിൽ ഏറെ ദുരൂഹത ഉണ്ട്. അയാൾ അവിടേക്ക് വന്നത് മറ്റ് ചില ഉദ്ദേശങ്ങളോടെയാണ്. നെയ്യാറ്റിൻകര ഗോപൻ ശെരിക്കും ആരാണെന്നും എന്താണ് അയാളുടെ ഉദ്ദേശം എന്നും ആണ് ഈ ചിത്രം പറയുന്നത്.

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ആറാട്ടിന് ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയെത്തും എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയുള്ള ഇൻവെസ്റ്റികേഷൻ ത്രില്ലെർ ആയിരിക്കും ചിത്രം എന്നാണ് സൂചന. മഞ്ജു വാര്യർ, ബിജു മേനോൻ, സിദ്ധിഖ് തുടങ്ങിയ വൻ താര നിരയും ചിത്രത്തിൽ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ബാംഗ്ലൂർ, കേരളം എന്നിവിടങ്ങളിൽ ആയിരിക്കും ലൊക്കേഷൻ എന്നാണ് സൂചന.