പ്രിത്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാരീഷ് മുഹമ്മദിന്റെ തിരക്കഥയിൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് ഏപ്രിൽ 28 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആണ് ജനഗണമന. പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കി വമ്പൻ വിജയം ആയി മാറിയ ക്വീൻ എന്ന സിനിമക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ആണ് ജനഗണമന.

വളരെ മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ മികച്ച ഒരു ആദ്യ പകുതിയും അതി ഗംഭീരം ആയ ഒരു രണ്ടാം പകുതിയും നല്ല ഒരു ക്ലൈമാക്സും ചേർന്നതാണ് ജനഗണമന. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം അവരുടെ ഭാഗം വളരെ ഭംഗിയായി സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. പ്രിത്വിരാജിനേയും, സുരാജിനെയും കൂടാതെ മമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്, ശാരി, വൈഷ്ണവി വേണുഗോപാൽ, ഷമ്മി തിലകൻ, ദ്രുവൻ, ജോസുകുട്ടി, പ്രിയങ്ക നായർ, ശ്രീദിവ്യ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ ഉണ്ട്. പ്രിത്വിരാജ് പ്രൊഡക്ഷൻസ്, മാജിക്‌ ഫ്രെയിംസ് എന്നീ ബാനറുകളുടെ കീഴിൽ സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ജനഗണമന നിർമ്മിച്ചിരിക്കുന്നത്.

ആദ്യ ദിവസം മുതൽ തന്നെ ഗംഭീര പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുന്ന ജനഗണമന ഇപ്പോഴും നിറഞ്ഞ സദസ്സിൽ തന്നെ ആണ് തിയേറ്ററുകളിൽ തുടരുന്നത്. ചിത്രം ഇതിനോടകം തന്നെ നാല്പത് കോടി രൂപയിലേറെ ആഗോള കളക്ഷൻ നേടി കഴിഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ തന്നെയാണ് ലഭിക്കുന്നത്. പ്രിത്വിരാജിന്റെ കരിയറിൽ മറ്റൊരു ഹാട്രിക് വിജയം സമ്മാനിച്ചിരിക്കുകയാണ് ചിത്രം ഇപ്പോൾ. ഇതിന് മുൻപ് പ്രിത്വിരാജിന്റേതായി തിയേറ്ററുകളിൽ എത്തിയ ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ ബ്ലോക്ക്‌ബസ്റ്ററുകൾ ആയിരുന്നു.

Leave a Reply

Your email address will not be published.

You May Also Like

മലയാള സിനിമയുടെ പവറാണ് മമ്മൂക്ക; പ്രതികരിച്ച് നടൻ കോട്ടയം രമേശ്

ഉപ്പും മുളകും എന്ന പ്രശസ്തമായ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വന്ന പിന്നീട് ഒട്ടനവധി നല്ല സ്വഭാവ…

ദളപതി 67 വമ്പൻ വിജയമാകുമെന്ന് ഉറപ്പായി, കാരണം

മാസ്റ്റർ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ദളപതി വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന…

സൂര്യക്ക് പിന്നാലെ പ്രതിഫലമില്ലാതെ ഗസ്റ്റ് റോളിൽ എത്താൻ ദളപതി വിജയ് യും

നടൻ വിജയ്ക്കൊപ്പം തുടർച്ചയായ ഹിറ്റുകൾ നൽകിയ സംവിധായകൻ ആറ്റ്‌ലി ഇപ്പോൾ ഹിന്ദി സിനിമാലോകത്തെ പ്രശസ്തനായ കിംഗ്…

തമ്പാൻ്റെയും ആൻ്റണിയുടേയും കാവൽ എങ്ങനൊണ്ട്? കാവൽ റിവ്യൂ വായിക്കാം

നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപി ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ നിതിൻ രഞ്ജി പണിക്കരുടെ കാവൽ…