കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് സുഹൃത്തിന്റെ ചുമലിലേറി തൃശൂർ പൂരം കണ്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ ഒരു പെൺകുട്ടിയുടെയും ആ കുട്ടിയെ തോളിൽ ഏറ്റി പൂരം കാണിച്ച ആൺ സുഹൃത്തിന്റെയും വിഡിയോ. മന്ത്രി ഉൾപ്പടെ ഒരുപാട് ആളുകൾ ആ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. ആ വീഡിയോ കണ്ടത് മുതൽ രണ്ട് പേർക്കും വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു സോഷ്യൽ മീഡിയ. തൃശൂർ മണ്ണൂത്തി സ്വദേശി കൃഷ്ണ പ്രിയയും സുഹൃത്ത് എൽത്തുരുത്ത് കാര്യാട്ടുകര സ്വദേശി സുധീപ് മാടമ്പിയുമാണ് ആ രണ്ട് പേർ.

തൃശൂർ സ്വദേശിയായിരുന്നിട്ടും പൂരം കാണാൻ സാധിക്കാത്ത വിഷമത്തിൽ ഇരുന്ന തന്റെ സുഹൃത്തിനെ ചുമലിലേറ്റി പൂരം മുഴുവൻ കാണിച്ച സുധീപ് തന്നെയാണ് താരം. ഒരുപാട് ആശയോടെ പൂരം കാണാൻ പോയ തന്റെ സുഹൃത്തിന് ഉയരക്കുറവ് മൂലം കുടമാറ്റം കാണാൻ സാധിക്കുന്നില്ല എന്ന് മനസ്സിലാക്കിയ സുധീപ് കൃഷ്ണ പ്രിയയെ ചുമലിലേറ്റി പൂരം കാണിക്കാം എന്ന് പറയുകയായിരുന്നു.

തൃശൂർ ജില്ലയിലെ എൽത്തുരുത്ത് കാര്യാട്ടുകരയിൽ ആണ് സുദീപിന്റെ വീട്. അച്ഛനും അമ്മയും ഒരു ചേച്ചിയും ചേട്ടനും അടങ്ങുന്നതാണ് സുദീപിന്റെ കുടുംബം. ഹ്യൂണ്ടായ് ഷോറൂമിൽ സെയിൽസ് ഡിപ്പാർട്മെന്റിൽ ആണ് സുദീപ് ജോലി ചെയ്യുന്നത്. വൻ അഭിനന്ദനപ്രവാഹം ആണ് സുധീപിനെ തേടി എത്തുന്നത്. ഒരുപാട് പേർ ഇപ്പോഴും സുദീപിനെ അഭിനന്ദിച്ച് ഒരുപാട് പേർ ഇപ്പോഴും വിളിക്കുന്നുണ്ട്. എന്നാൽ വൈറലായതിന്റെ യാതൊരു വിധ ഭാവവ്യത്യാസങ്ങളും ഇല്ലാതെ സുധീപ് തന്റെ എൽത്തുരുത്ത് കാര്യാട്ടുകരയിലെ വീട്ടിൽ ഉണ്ട്. തന്റെ സുഹൃത്തിന്റെ സന്തോഷത്തിന് വേണ്ടി ചെയ്ത കാര്യം വഴി ഒരിക്കലും പ്രതീക്ഷിക്കാതെ ലഭിക്കുന്ന അഭിനന്ദന പ്രവാഹങ്ങളുടെ ഞെട്ടലിൽ ആണ് സുധീപ് ഇപ്പോഴും.

Leave a Reply

Your email address will not be published.

You May Also Like

ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ ആ ഇടിവെട്ട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു?

ഇന്ത്യൻ പട്ടാള സിനിമ പ്രേമികൾ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മേജർ…

ഇത്തവണ മുരുഗൻ തീരും, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ സിനിമകൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടനന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ്…

ടിക്ടോക് താരം അമ്പിളിയുടെ വിവാഹം കഴിഞ്ഞു, വിവാഹത്തിന് സാക്ഷിയായി അമ്പിളിയുടെ മകൻ

ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ച ആയി മാറിയ പേര് ആണ് അമ്പിളി. ടിക് ടോക്…

വിവരവും ബോധമുള്ള നമ്മൾ വേണം ഇതൊക്കെ ക്ഷമിക്കാൻ ; ശ്രീനാഥ്‌ ഭാസിയ്ക്ക് പിന്തുണയുമായി ഷൈൻ ടോം ചാക്കോ

അഭിമുഖത്തിനിടയിൽ അവതാരികയോട് മോശമായി സംസാരിച്ചു എന്ന പരാതിയെ തുടർന്ന് നടൻ ശ്രീനാഥൻ ഭാസി കേസിൽ അകപ്പെട്ടിരിക്കുകയാണ്.…